ഹൈദരാബാദ് നഗരത്തെ അമ്പാടിയാക്കി ഭാഗ്യനഗർ ബാലഗോകുലത്തിന്റെ വർണ്ണശബളമായ ശോഭായാത്ര. ഹൈദരാബാദ് ശിവലായ ക്ഷേത്ര പ്രസിഡന്റ് പ്രതാപ് റെഡ്ഡി ഉദ്ഘാടനം ചെയ്തു.
കൃഷ്ണവേഷത്തിൽ ഉണ്ണിക്കണ്ണൻമാരും ഗോപികാ വേഷത്തിൽ നൃത്തമാടി ഗോപികമാരും ഘോഷയാത്രയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. താലപ്പൊലിയും ഫ്ളോട്ടുകളും ശോഭായാത്രയ്ക്ക് കൂടുതൽ മിഴിവേകി.
ബാലഗോകുലം പ്രസിഡന്റ് രഘുനാഥമേനോൻ അധ്യക്ഷത വഹിച്ചു. ലോക്സഭാംഗം ഇട്ടള രാജേന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി. എൻ.എം. സജികുമാർ, ടി.ഗിരീഷ്, ഹരികൃഷ്ണൻ, ടി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.