രക്ഷപെടാൻ മുകേഷ് പലതും പറയും; നിയമത്തിന്റെ പഴുതുകൾ അടച്ചുകഴിഞ്ഞു; ഒരു നടന്റെ അടുത്തും അവസരം ചോദിച്ച് പോയിട്ടില്ലെന്ന് മിനു മുനീർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രക്ഷപെടാൻ മുകേഷ് പലതും പറയും; നിയമത്തിന്റെ പഴുതുകൾ അടച്ചുകഴിഞ്ഞു; ഒരു നടന്റെ അടുത്തും അവസരം ചോദിച്ച് പോയിട്ടില്ലെന്ന് മിനു മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: താൻ ഉന്നയിച്ച ആരോപണങ്ങൾക്ക്  മറുപടിയായി നടനും എംഎൽഎയുമായ മുകേഷ് പറഞ്ഞ കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് നടി മിനു മുനീർ. മുകേഷിന്റെ പ്രസ്താവന സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് അവസരം ചോദിച്ചു സമീപിച്ചുവെന്ന മുകേഷിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞത്.

മുകേഷിന്റെ അടുത്തെന്നല്ല ഒരു നടന്റെ അടുത്തും അവസരം ചോദിച്ച് പോയിട്ടില്ല. താനും ഭർത്താവും ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നാണ് അടുത്ത ആരോപണം. എന്നാൽ ഒരു എംഎൽഎ ആയ ഒരാളെ ബ്ലാക്ക്‌മെയിൽ ചെയ്താൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് മിനു ചോദിച്ചു. അദ്ദേഹത്തിന് ഏത് സ്‌റ്റേഷനിൽ വേണമെങ്കിലും ഈ നമ്പരിൽ നിന്ന് എന്നെ ഒരു സ്ത്രീ ബ്ലാക്ക് മെയിൽ ചെയ്തു എന്ന് വിളിച്ചു പറയാം. അല്ലെങ്കിൽ എന്റെ ഭർത്താവ് ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന് പറയാം. എന്തുകൊണ്ടാണ് അത് പറയാതിരുന്നതെന്ന് മിനു മുനീർ ചോദിച്ചു.

ഞാൻ ഒരു ആരോപണം ഉന്നയിച്ചപ്പോൾ അതിന് പിന്നാലെയാണ് ഇതൊക്കെ ചെയ്യുന്നത്. രക്ഷപെടാൻ മുകേഷ് പലതും പറയും. എന്നോട് പറഞ്ഞത് അതേ രീതിയിൽ തിരിച്ചുപറയാൻ കാലം എനിക്ക് തന്ന അവസരമാണിത്. നിയമത്തിന്റെ എല്ലാ പഴുതുകളും ഞാൻ അടച്ചുകഴിഞ്ഞു. തന്റെ പരാതിയിൽ എഫ്‌ഐആർ ഇടാൻ പോകുന്ന സാഹചര്യത്തിലാണ് മുകേഷിന്റെ പ്രതികരണമെന്നും അവർ ചൂണ്ടിക്കാട്ടി. താൻ പണം ആവശ്യപ്പെട്ടെന്ന മുകേഷിന്റെ ആരോപണവും അവർ നിഷേധിച്ചു.

2009 ൽ അവസരം തേടുന്നയാൾ എന്ന് പറഞ്ഞുകൊണ്ടാണ് തന്നെ ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ടതെന്നും വ്യക്തിപരമായ കൂടിക്കാഴ്ചയ്‌ക്കായി ഫോട്ടോ ആൽബവുമായി വീട്ടിൽ വന്നപ്പോഴാണ് മിനു കുര്യൻ എന്ന് പരിചയപ്പെടുത്തിയതെന്നും ഉൾപ്പെടെയാണ് മുകേഷ് വിശദീകരിച്ചത്. പിന്നീട് 2022 ൽ ഇതേ സ്ത്രീ വീണ്ടും വിളിച്ച് മിനു മുനീർ എന്ന് പറഞ്ഞ് പരിചയം പുതുക്കി. പിന്നീട് വലിയ ഒരു സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. പിന്നാലെ ഭർത്താവും വിളിച്ചുവെന്ന് ആയിരുന്നു മുകേഷിന്റെ മറുപടി. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും മുകേഷ് പറഞ്ഞിരുന്നു.

Tags: എംഎൽഎ മുകേഷ്Kollam MLAഎഫ്‌ഐആർമുകേഷ്Minu Muneerമിനു മുനീർMukesh actorMalayalam Film newsActor Mukesh
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies