ലക്‌നൗവിൽ എട്ട് റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റി; നൽകിയത് സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്‌നൗവിൽ എട്ട് റെയിൽവേ സ്‌റ്റേഷനുകളുടെ പേര് മാറ്റി; നൽകിയത് സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 09:37 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നോർത്തേൺ റെയിൽവേയിലെ ലക്‌നൗ ഡിവിഷനിലുള്ള എട്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റിയതായി അധികൃതർ. സ്വാതന്ത്ര്യ സമര സേനാനികളുടേയും മഹത് വ്യക്തിത്വങ്ങളുടേയും പേരുകളാണ് സ്റ്റേഷനുകൾക്ക് പുതിയതായി നൽകിയിരിക്കുന്നത്. റെയിൽവേയുടെ റിപ്പോർട്ടുകൾ അനുസരിച്ച് കാസിംപൂർ ഹാൾട്ട് റെയിൽവേ സ്റ്റേഷൻ ഇനി ജെയ്‌സ് സിറ്റി റെയിൽവേ സ്റ്റേഷൻ എന്ന് അറിയപ്പെടും.

നിഹാൽഗഡ് റെയിൽവേ സ്റ്റേഷന്റെ പേര് മഹാരാജ ബിജിലി പാസി റെയിൽവേ സ്റ്റേഷൻ, അക്ബർഗഞ്ചിനെ മാ അഹോർവ ഭവാനി ധാം, വാരിസ്ഗഞ്ചിനെ അമർ ഷാഹിദ് ഭലേ സുൽത്താൻ, ഫുർസത്ഗഞ്ചിനെ തപേശ്വർനാഥ് ധാം, ബനിയെ സ്വാമി പരമൻസ്, മിസറൗലിയെ മാ കാലികൻ ധാം, ജെയ്‌സ് റെയിൽവേ സ്റ്റേഷന് ഗുരു ഗോരഖ്‌നാഥ് ധാം എന്നിങ്ങനെയാണ് പേരുകൾ മാറ്റിയത്. അമേഠിയുടെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കണമെന്ന മുൻ എംപി സ്മൃതി ഇറാനിയുടെ ആവശ്യം പരിഗണിച്ചാണ് സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയത്.

റെയിൽവേ സ്റ്റേഷന്റെ പേരുകൾ മാറ്റുന്നത് സംബന്ധിച്ച് സ്മൃതി ഇറാനി സമൂഹമാദ്ധ്യമത്തിൽ നേരത്തേയും കുറിപ്പ് പങ്കുവച്ചിരുന്നു. ഗുരു ഗോരഖ്‌നാഥ് ധാം ആശ്രമം ജെയ്‌സ് സ്‌റ്റേഷന് സമീപത്ത് ആയതിനാലാണ് ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയത്. മിസറൗലി, ബാനി, അക്ബർഗഞ്ച്, ഫുർസത്ഗഞ്ച് റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള പുണ്യസ്ഥലങ്ങളുടെ പേരുകളിലാണ് അവ പുനർനാമകരണം ചെയ്തിരിക്കുന്നത്.

കർഷക ഗ്രാമവും പാസി ജനവിഭാഗം കൂടുതലായി താമസിക്കുന്നതുമായി ഇടത്താണ് നിഹാൽഗഡ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് അവരുടെ സമുദായത്തിൽ നിന്നുള്ള രാജാവായ മഹാരാജ ബിജിലി പാസിയുടെ പേര് സ്റ്റേഷന് നൽകിയത്. 1857ൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരനായ ഭലേ സുൽത്താന്റെ പേരിലാണ് വാരിസ്ഗഞ്ച് പ്രശസ്തമായത്. അത് പരിഗണിച്ച് സ്റ്റേഷനും അദ്ദേഹത്തിന്റെ പേര് നൽകിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

 

 

 

Tags: Railwayrailway stationsLucknow Division
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies