ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവിന് കർശന ഉപാധികളോടെ ജാമ്യം; ഫ്രാൻസ് വിട്ടുപോകുന്നതിൽ നിന്ന് വിലക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവിന് കർശന ഉപാധികളോടെ ജാമ്യം; ഫ്രാൻസ് വിട്ടുപോകുന്നതിൽ നിന്ന് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:07 am IST
FacebookTwitterWhatsAppTelegram

പാരിസ്: ടെലഗ്രാമിലെ നിയമ ലംഘനം ആരോപിച്ച് അറസ്റ്റിലായ സിഇഒ പാവൽ ഡ്യൂറോവിന് ഫ്രാൻസ് വിടുന്നതിൽ നിന്ന് വിലക്ക്. റഷ്യൻ വംശജനായ പാവലിനെ നാല് ദിവസം മുൻപാണ് ഫ്രാൻസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം അനുവദിച്ചെങ്കിലും രാജ്യം വിട്ടുപോകരുതെന്നാണ് കർശന നിർദേശം. ആപ്പിലെ നിയമവിരുദ്ധ ഉള്ളടക്കം തടയുന്നതിൽ പാവൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വഞ്ചന, സൈബർ ഇടങ്ങളിലെ ഭീഷണി, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക, ലഹരിക്കടത്ത് എന്നതടക്കമുള്ള കുറ്റങ്ങളാണ് പാവലിനെതിരെ ചുമത്തിയിരിക്കുന്നത്.

അഞ്ച് മില്യൺ യൂറോ കെട്ടിവച്ചതിന് ശേഷമാണ് പാവലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഴ്‌ച്ചയിൽ രണ്ട് തവണ വീതം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും, ഫ്രാൻസിൽ തുടരണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ ടെലഗ്രാമിൽ പ്രചരിക്കുന്നുണ്ടെന്നും, അധികാരികൾ ആവശ്യപ്പെട്ട നിർണായക രേഖകൾ കൈമാറിയില്ലെന്ന കുറ്റവും പാവലിനെതിരെ ചുമത്തിയിട്ടുണ്ട്.

എന്നാൽ ഇത്തരം കുറ്റങ്ങൾ പാവലിനെതിരെ ചുമത്തുന്നത് അസംബന്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഡേവിഡ് ഒലിവിയർ കാമിൻസ്‌കി സമർപ്പിച്ച അപ്പീലിൽ പറയുന്നു. ഡിജിറ്റൽ സേവന നിയമങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ എല്ലാ നിയമങ്ങളും ടെലഗ്രാം പാലിക്കുന്നുണ്ട്. കമ്പനി മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അതിന്റെ പ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം പാവലിന്റെ മുൻ പങ്കാളിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കുട്ടിയുമൊത്ത് പാരിസിൽ ആയിരുന്ന സമയത്ത് പാവൽ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. സ്വിറ്റ്‌സർലൻഡിൽ വച്ചും ഇവർ സമാനമായ പരാതി നൽകിയിട്ടുണ്ട്. ഈ കേസിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.

 

 

 

 

Tags: franceTelegram Chief Pavel Durov
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies