‘ബ്രോ ഡാഡി"സെറ്റിൽ അസി.ഡയ. മൻസൂർ റഷീദ് പീഡിപ്പിച്ചു; നഗ്നദൃശ്യം പകർത്തി പണംപിടുങ്ങി; മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി; നടപടിയില്ല
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബ്രോ ഡാഡി”സെറ്റിൽ അസി.ഡയ. മൻസൂർ റഷീദ് പീഡിപ്പിച്ചു; നഗ്നദൃശ്യം പകർത്തി പണംപിടുങ്ങി; മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി; നടപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 01:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാൾ പീഡിപ്പിച്ചു എന്ന് പരാതി . പീഡനത്തെ തുടർന്ന് നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട് . ഈ വിഷയത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഹൈദരാബാദിൽ 2021 ഓഗസ്റ്റ് 8ന് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു ആരോപണത്തിന് ആസ്പദമായ സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിനായി അവിടെയുള്ള മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് അഭിനയിക്കാൻ ആളെ തേടിയിരുന്നു. അസോസിയേഷനിൽ നിന്ന് വിവരം അറിഞ്ഞ പ്രകാരമാണ് പരാതിക്കാരി അഭിനയിക്കാനെത്തിയത്.

എന്നാൽ അഭിനയിച്ച സീൻ കൂടാതെ വീണ്ടും അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് സ്വാധീനിക്കുകയായിരുന്നു.

തുടർന്ന് ഇര സ്വന്തം നിലയിൽ, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മുറിയിലെത്തിയ മൻസൂർ റഷീദ് കുടിക്കാൻ ശീതള പാനീയം നൽകിയെന്നും ഇതിനു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.

പിറ്റേന്നു രാവിലെ ഇവരുടെ നഗ്നചിത്രം അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് നടിക്ക് അയച്ചു കൊടുത്തു. പിന്നാലെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ തുടർന്ന് ബലാൽസംഗത്തിനു കേസെടുത്തു. ഈ ചിത്രം കാണിച്ച് പിന്നീടും പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി.

അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് കൊല്ലം കടയ്‌ക്കലിലെ പ്രതിയുടെ വീട്ടിലെത്തി. എങ്കിലും രാഷ്‌ട്രീയ സഹായം കിട്ടിയ പ്രതി ഒളിവിൽ പോയെന്നും പരാതിക്കാരി പറയുന്നു. കേസ് ഉണ്ടായ ശേഷവും പ്രമുഖരുടെ സിനിമകളിൽ ഇയാൾ പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി. പക്ഷെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു.

ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് പരാതി നൽകുമെന്ന് അവർ അറിയിച്ചു.

 

(പ്രതിനിധാന ചിത്രം)

Tags: Bro Daddy
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies