ഏറെ പ്രാധാന്യമുള്ള ശനി പ്രദോഷം; പൂർണ്ണമായ ആചാരങ്ങളോടെ അനുഷ്ഠിച്ചാൽ അത്യുത്തമം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഏറെ പ്രാധാന്യമുള്ള ശനി പ്രദോഷം; പൂർണ്ണമായ ആചാരങ്ങളോടെ അനുഷ്ഠിച്ചാൽ അത്യുത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 02:22 pm IST
FacebookTwitterWhatsAppTelegram

ഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. സന്ധ്യാസമയം ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തിൽ രണ്ട് പ്രദോഷം വരുന്നു. കറുത്ത പക്ഷത്തിലേതും, വെളുത്തപക്ഷത്തിലേതും. വ്രതനിഷ്ഠകളോടെ മഹാദേവനെ ഉപാസിക്കുന്നവർ രണ്ടു പ്രദോഷവും നോക്കി വരുന്നു. ആദ്യം വരുന്ന കറുത്തപക്ഷ പ്രദോഷം ആണ് പ്രധാനം. അത് ശനിയാഴ്ച ദിവസമാണ് വരുന്നതെങ്കിൽ ( ശനി പ്രദോഷം) അത്യുത്തമം. എല്ലാ വിധ ശുഭാരംഭങ്ങൾക്കും ഉത്തമമാണ് പ്രദോഷദിനം.

പ്രദോഷം എന്ന വാക്കിന് ” അസ്തമയ സന്ധ്യ” എന്ന അർത്ഥമാണ് വരുന്നത്. വിവർത്തനം ചെയ്യാം. പദങ്ങളെ പിരിക്കുമ്പോൾ,” പ്ര” എന്നാൽ ‘ഇല്ലാതെയാക്കുന്നത്’ എന്നർത്ഥം. “ദോഷ”എന്ന വാക്കിന് “രാത്രി “എന്നും.”ദോഷത്തെ ഇല്ലാതാക്കുന്നത്”എന്നും പ്രദോഷം എന്ന പദം കൊണ്ട് അർത്ഥം കൽപ്പിക്കാം.”രാത്രിയുടെ പ്രാരംഭം “അസ്തമയത്തിന് മുൻപ് മൂന്നേമുക്കാൽ നാഴിക വരെയുള്ള ഒരു യാമമാണ് പ്രദോഷം. ഈ ദിവസം പൂർണ്ണമായ ആചാരങ്ങളോടെ ശിവനെ ആരാധിച്ചാൽ, ഐശ്വര്യ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം.

ചിങ്ങമാസത്തിലെ ശനി പ്രദോഷ വ്രതം 2024 ഓഗസ്റ്റ് 31ന്

ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി 2024 ഓഗസ്റ്റ് 31 ന് പുലർച്ചെ ആരംഭിക്കുന്നു. അതിനാൽ ഭാദ്രപദ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ആഗസ്റ്റ് 31 ശനിയാഴ്ച ആചരിക്കും. കേരളത്തിൽ മലയാളം കലണ്ടർ അനുസരിച്ചു് ഇപ്പോൾ ചിങ്ങമാസമാണ്.
12 പ്രദോഷം നോറ്റ ഫലമനു ഒരു ശനി പ്രദോഷത്തിനുള്ളത്. മാസം തോറും ഒരു പ്രദോഷമെങ്കിലും എടുക്കുന്നതിലൂടെ ദുരിതമോചനം ഉറപ്പാണ്.

വ്രതം അനുഷ്ഠിക്കുന്നവർ തലേ ദിവസം തന്നെ മത്സ്യമാംസാദികൾ ഉപേക്ഷിച്ച്, ഒരു നേരം മാത്രം അരിയാഹാരം ( ഒരിക്കൽ ) കഴിച്ച്, ഭസ്മം ധരിച്ച്, ഓം നമ: ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ചു കഴിയുന്നു. പ്രദോഷ ദിവസം രാവിലെ, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, ദേഹശുദ്ധി വരുത്തി, നിലവിളക്ക് കൊളുത്തി പഞ്ചാക്ഷരീ മന്ത്രവും, ശിവ നാമജപം, ഉമാ മഹേശ്വരസ്തോത്രം, ശിവപുരാണ പാരായണവുമായി പകൽ കഴിച്ചു കൂട്ടുന്നു. സാധ്യമെങ്കിൽ, ശിവഭഗവാന് പ്രിയങ്കരമായ കൂവളം നനയ്‌ക്കുന്നതും, കൂവള പ്രദക്ഷിണവും നല്ല ഫലങ്ങളെ നൽകും.കഠിനവ്രതം അനുഷ്ഠിക്കുന്നവർ തീർത്ഥം പോലും സേവിക്കാറുമില്ല. പിറ്റേ ദിവസം രാവിലെ കുളിച്ച്, ശുദ്ധമായ ശേഷം, തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. എന്നാൽ അന്നേ ദിവസം പ്രദോഷപൂജക്ക് ക്ഷേത്ര ദർശനം നടത്തുന്ന ശിവഭക്തർ, പ്രദോഷപൂജയിൽ പ്രധാനമായ അഭിഷേകം കണ്ട് തൊഴുത്, നേദിച്ച കരിക്കിൻ വെള്ളം സേവിച്ചും, നേദിച്ച പഴം കഴിച്ചും വ്രതം അവസാനിപ്പിക്കുന്ന പതിവും ഉണ്ട്.

സന്ധ്യക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന് നേദിക്കുന്ന കരിക്ക് പ്രസാദമായി സ്വീകരിച്ച് കഴിച്ച് ഉപവാസം അവസാനിപ്പിക്കുന്നതാണ് സാധാരണ രീതി. പ്രദോഷ വ്രതം വിധിയാംവണ്ണം അനുഷ്ഠിച്ചാൽ, ഭഗവൻ സർവ്വ സൗഭാഗ്യങ്ങളുമേകി അനുഗ്രഹിക്കുന്നു.

ത്രയോദശി തിഥി വരുന്ന സമയം , ഓഗസ്റ്റ് 31 ശനിയാഴ്ച 2.24 AM മുതൽ സെപ്റ്റംബർ 1 ഞായറാഴ്ച 3 .39 AM വരെയാണ്.

Tags: SUBPradosham
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies