പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാവശ്യപ്പെട്ട് പാക് മുൻ താരം ഡാനിഷ് കനേരിയ. ബിസിസിഐ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കരുതെന്നും സ്പിന്നർ പറഞ്ഞു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാകിസ്താനിലെ സാഹചര്യം എന്തെന്ന് വിലയിരുത്തൂ. ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് വിടരുതെന്നാണ് ഞാൻ പറയുന്നത്. പാകിസ്താൻ ഇതിനെക്കുറിച്ച് ആലോചിക്കണം. ഐസിസിയാണ് തീരുമാനമെടുക്കേണ്ടത്. ഹൈബ്രിഡ് മോഡലിൽ നടത്തണം. ദുബായിൽ ചാമ്പ്യൻസ് ട്രോഫി നടത്തുന്നതാകും നല്ലതെന്ന് ആരാധകർക്ക് അറിയാം. കൂടുതൽ ഹൈപ്പിനും അതാകും നല്ലത്”.
“താരങ്ങളുടെ സുരക്ഷയാണ് പ്രധാനപ്പെട്ട കാര്യം. ആദരവെന്നത് രണ്ടാമത്തെ കാര്യമാണ്. ഒരുപാട് കാര്യങ്ങൾ ഇതിന് പുറകിലുണ്ട്. ബിസിസിഐ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുന്നുണ്ട്. മറ്റുള്ള ബോർഡുകളുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. ടൂർണമെന്റ് ഒരു ഹൈബ്രിഡ് മോഡലിൽ നടത്തുമെന്നാണ് കരുതുന്നത്”.—-ഡാനിഷ് കനേരിയ സ്പോർട്സ് ടാകിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.