സ്വയം പര്യാപ്തമായ സമ്പദ്‌വ്യവസ്ഥ; പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം ഇരട്ടിയായി; 2023-ൽ 65 ബില്യൺ ഡോളറിൻ്റെ വ്യാപാരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വയം പര്യാപ്തമായ സമ്പദ്‌വ്യവസ്ഥ; പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം ഇരട്ടിയായി; 2023-ൽ 65 ബില്യൺ ഡോളറിന്റെ വ്യാപാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കുതിച്ചുയരുകയാണെന്ന് റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്ബെർബാങ്കിന്റെ ഡെപ്യൂട്ടി സിഇഒ അനറ്റോലി പോപോവ്. കഴിഞ്ഞ വർഷം ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം ഏകദേശം ഇരട്ടിയായെന്നും അദ്ദേഹം വ്യക്തമാക്കി. 65 ബില്യൺ ഡോളാറിന്റെ വ്യാപാരമാണ് ഇക്കാലയളവിൽ നടന്നത്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഉഭയകക്ഷി ബന്ധം വളരെ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ന് ശേഷം റഷ്യൻ ബിസിനസുകാർക്ക് ഇന്ത്യൻ വിപണിയിൽ താത്പര്യം വർ‌ദ്ധിച്ചു. റൂബിളിലും രൂപയിലും ഇടപാടുകൾ സു​ഗമമായി നടത്താൻ സാധിക്കുന്നത് വ്യാപാര മേഖലയിലുള്ളവരെ ആകർഷിക്കാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഏഷ്യൻ പങ്കാളികളെ ലക്ഷ്യമിട്ടുള്ള സാമ്പത്തിക സമ്മേളനമായ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിന് മുന്നോടിയായുള്ള അഭിമുഖത്തിൽ പോപോവിന്റെ പ്രതികരണം.

ഇന്ത്യയിലും സ്ബെർബാങ്കിന് ശാഖകളുണ്ട്. ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ഓഫീസുകളും ബെം​ഗളൂരുവിൽ‌ ഐടി കേന്ദ്രവുമുണ്ട്. ഇവിടേക്ക് 300 ഐടി ഉദ്യോ​ഗസ്ഥരെ നിയമിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർ‌ദ്ധനയാണുണ്ടായത്.

ബാങ്കിന് പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിനാൽ ഡോളറിലോ യൂറോയിലോ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അന്താരാഷ്‌ട്ര കൈമാറ്റങ്ങൾക്ക് സ്വിഫ്റ്റ് സംവിധാനം ഉപയോ​ഗിക്കാനും സാധിക്കില്ല. എന്നാൽ ഇന്ത്യയിൽ ഇത്തരം പ്രശ്നങ്ങൾ നേരിട്ടില്ലെന്നും ഉഭയകക്ഷി ബന്ധം ദൃഢമാണെന്നും ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഇന്ത്യൻ പേയ്‌മെൻ്റ്, ഇൻ്റർബാങ്ക് സംവിധാനങ്ങളിലും പൂർണ്ണ പങ്കാളിയാണ് സ്ബെർബാങ്ക്. കുറഞ്ഞ സമയം കൊണ്ട് രൂപയിലും റൂബിളിലും പണമിടപാടുകൾ നടത്താൻ സാധിക്കുന്നു. സ്വയം പര്യാപ്ത കൈവരിച്ചു കൊണ്ടിരിക്കുന്ന വിശാലമായ സമ്പദ്വ്യവസ്ഥയാണ് ഭാരതത്തിൻ്റേത്. റഷ്യ തേടുന്നതെല്ലാം ഇന്ത്യയിലുണ്ടെന്നും അതിവേ​ഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഭാരതമെന്നും സ്ബെർബാങ്ക് സിഇഒ സൂചിപ്പിച്ചു.

 

Tags: Russia SberbankIndia business boomingdespite Western sanctionsAnatoly PopovSberbank
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies