ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഇനി എല്ലാ ഫോർമാറ്റിലും മുൻ കിവീസ് താരം ബ്രെണ്ടൻ മക്കെല്ലം പരിശീലിപ്പിക്കും. നേരത്തെ ടെസ്റ്റ് ടീമിന്റെ ചുമതല മാത്രമായിരുന്നെങ്കിൽ ഇനിമുതൽ വൈറ്റ് ബോൾ ക്രിക്കറ്റിലും മക്കെല്ലം ഇംഗ്ലണ്ടിന പരിശീലിപ്പിക്കും.
അടുത്ത വർഷം മുതലാകും ചുമതലയേറ്റെടുക്കുക. താരത്തിന്റെ കരാർ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് 2027 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. എല്ലാ ഫോർമാറ്റിലും ഒരേ പരിശീലകൻ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. വരുന്ന ഓസ്ട്രേലിയൻ പരമ്പരയിൽ അസി. കോച്ച് മാർക്കസ് ട്രെസ്കോത്തിക് ആയിരിക്കും ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കും.
“ടെസ്റ്റ് ടീമിനൊപ്പമുള്ള എന്റെ സമയം ഞാൻ ഏറെ ആസ്വദിച്ചിരുന്നു. അധിക ചുമതല ലഭിച്ചതിൽ ഏറെ ആകാംക്ഷയിലാണ്. ജോസ് ബട്ലറെ ആലിംഗനം ചെയ്യാനും ആ ടീമിനൊപ്പം പ്രവർത്തിക്കാനും ഞാൻ കാത്തിരിക്കുകയാണ്”– മക്കെല്ലം പറഞ്ഞു.