പത്ത് വർഷത്തിലധികമായി കൈവശം വച്ചിരിക്കുന്ന ആധാർ കാർഡ് പുതുക്കാൻ സെപ്റ്റംബർ 14 വരെ സൗകര്യം. അന്നേ ദിവസം വരെ ആധാർ കാർഡ് സൗജന്യമായി പുതുക്കാവുന്നതാണ്. അതിന് ശേഷം 50 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.
പുനർമൂല്യനിർണയത്തിനായി തിരിച്ചറിയൽ രേഖകളും വിലാസം തെളിക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്. സ്വന്തമായും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
myaadhaar.uidai.gov.in സന്ദർശിച്ച് ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിയും നൽകി ലോഗിൻ ചെയ്യുക. പ്രൊഫൈൽ പേജിൽ വിശദാംശങ്ങൾ നൽകുക. തുടർന്ന് ‘I verify that the above details are correct’-ൽ ക്ലിക്ക് ചെയ്യുക.
അപ്ഡേറ്റ് ചെയ്യേണ്ട രേഖകൾ തുടർന്ന് അപ്ലോഡ് ചെയ്യുക. JPEG, PNG, അല്ലെങ്കിൽ PDF ഫോർമാറ്റിൽ രേഖകൾ സമർപ്പിക്കുക. 2 എംബിയിൽ കൂടുതൽ വലുപ്പം പാടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് submit ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.