കാലിക്കറ്റിനെ കടപുഴക്കി ട്രിവാൻട്രം റോയൽസ്; അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ബാസിത്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാലിക്കറ്റിനെ കടപുഴക്കി ട്രിവാൻട്രം റോയൽസ്; അതിവേ​ഗ അർദ്ധ സെഞ്ച്വറിയുമായി ബാസിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ട്രിവാന്‍ഡ്രം റോയല്‍സ് ലീ​ഗിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ അതിവേഗ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് ടീമിന്റെ വിജയശിൽപിയായി. 22 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ചാണ് താരം ടീമിനെ വിജയ തീരത്ത് അടുപ്പിച്ചത്. അബ്ദുള്‍ ബാസിത് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ വിഷ്ണു രാജിനെ നഷ്ടമായി. റിയാസ് ബഷീര്‍- ഗോവിന്ദ് പൈ കൂട്ടുകെട്ട് സ്കോർ ബോർഡ് മുന്നോട്ട് ചലിപ്പിച്ചു. അഞ്ചു ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സ് റിയാസ് ബഷീര്‍ നേടി. 34 പന്തില്‍ 35 റണ്‍സ് നേടിയ ഗോവിന്ദ് പൈയെ എം. അജ്‌നാസ് മികച്ച ഒരു ത്രോയില്‍ റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദ് സ്‌കോറിംഗ് വേഗത്തിലാക്കി. നിഖില്‍ എറിഞ്ഞ 13-ാം ഓവറില്‍ 26 റണ്‍സാണ് അബ്ദുള്‍ ബാസിദ് അടിച്ചുകൂട്ടിയത്. 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് എം.എസ് അഖില്‍ റോയല്‍സിന് വിജയം സമ്മാനിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിന് ഓപ്പണറും ക്യാപ്റ്റനുമായ രോഹന്‍ കുന്നുമ്മലിനെ റണ്ണൊന്നുമെടുക്കും മുമ്പേ നഷ്ടമായി. സല്‍മാന്‍ നിസാര്‍- എം. അജ്‌നാസ് കൂട്ടുകെട്ടാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 48 പന്തില്‍ നിന്നും ആറു സിക്‌സറുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 72 റണ്‍സാണ് സല്‍മാന്‍ അടിച്ചെടുത്തത്. ഈ ചെറുത്ത് നിൽപാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിന്റെ സ്‌കോര്‍ 144 റൺസിൽ എത്തിച്ചത്.

Tags: crickettrivandrumleaguekeralaroyals
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies