യുഎഇയിൽ പകർച്ചപ്പനിക്കെതിരെ ദേശീയ വാക്‌സിനേഷൻ കാമ്പെയിന് തിങ്കളാഴ്ച തുടക്കമാവും. പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും വാക്‌സിനേഷനിൽ ഉൾപ്പെടുത്തും.പകർച്ചപ്പനി ബാധിച്ചാലും അതിന്റെ പ്രത്യാഘാതം കുറക്കാൻ കുത്തുവെപ്പിന് കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. NARRATION പൊതുജനങ്ങൾക്കിടയിൽ പകർച്ചപ്പനിക്കെതിരായ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പയിന്‍റെ പ്രധാന ലക്ഷ്യം.
യു.എ.ഇ സ്വദേശികൾ, പ്രവാസികൾ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സീസണൽ വാക്സിനേഷൻ ക്യാമ്പയിനാണ് തിങ്കളാഴ്ച തുടക്കമാവുക.വയോധികർ, ഗർഭിണികൾ, മാറാരോഗികൾ ഉൾപ്പെടെ പകർച്ചപ്പനി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവരിൽ കാമ്പെയ്ൻ ശ്രദ്ധകേന്ദ്രീകരിക്കും.
എമിറേറ്റ് ഹെൽത്ത് സർവിസസ്, അബുദാബി പബ്ലിക് ഹെൽത്ത് സെൻറർ, ഡിപാർട്ട്‌മെൻറ് ഓഫ് ഹെൽത്ത് അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.യു.എ.ഇയിൽ വാർഷിക സീസണൽ വാക്‌സിനേഷൻ കാമ്പെയ്ൻ സാധാരണ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. എന്നാൽ, സുരക്ഷിതമായ ശീതകാലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.







