നെറ്റ് സീറോയിലേക്ക് യുഎഇയുടെ സ്വപ്ന പദ്ധതി; ബറാഖ ആണവനിലയത്തിൽ പൂർണതോതിൽ ഉത്പാദനമാരംഭിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

നെറ്റ് സീറോയിലേക്ക് യുഎഇയുടെ സ്വപ്ന പദ്ധതി; ബറാഖ ആണവനിലയത്തിൽ പൂർണതോതിൽ ഉത്പാദനമാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:46 pm IST
FacebookTwitterWhatsAppTelegram

അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയം പൂർണതോതിൽ ഉത്പാദനമാരംഭിച്ചു. നിലയത്തിന്റെ നാലാം യൂണിറ്റും വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാർച്ചിലാണ് ആണവനിലയത്തിന്റെ നാലാമത്തെ യൂണിറ്റ് പൂർണതോതിൽ പ്രവർത്തനസജ്ജമായത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും മുൻപ് കുറച്ച് മാസങ്ങളുടെ സമയം വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽ ഗാർബിയയിൽ സ്ഥിതിചെയ്യുന്ന ബറാഖ ആണവനിലയം 2008 ലാണ് നിർമ്മാണമാരംഭിക്കുന്നത്.

നിലവിൽ യുഎഇയുടെ വൈദ്യുതി ആവശ്യങ്ങളുടെ 25 ശതമാനം ബറാഖ ആണവനിലയം ഉൽപാദിപ്പിക്കുന്നുണ്ട്. 2020 ഫെബ്രുവരിയിലാണ് ആദ്യ യൂണിറ്റിന് പ്രവർത്താനുമതി ലഭിക്കുന്നത്. 2021 ഏപ്രിലിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഓടെ അബുദാബിയിലെ ക്ലീൻ ഇലക്ട്രിസിറ്റിയുടെ 85 ശതമാനം ബറാക്ക ആണവനിലയം ഉൽപാദിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

നെറ്റ് സീറോയിലേക്കുള്ള യുഎഇയുടെ യാത്രയിലെ വലിയൊരു ചുവടുവയ്‌പെന്നാണ് ബറാക്ക ആണവനിലയം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശേഷിപ്പിച്ചത്. വർഷത്തിൽ 2.25 കോടി ടൺ കാർബൺ പുറന്തള്ളുന്നത് തടയാൻ ഈ പ്ലാന്റിനാവും. 46 ലക്ഷം കാറുകൾ നിരത്തിൽ നിന്ന് മാറ്റുന്നതിന് തുല്യമാണിത്.

2030 ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ 24 ശതമാനം വിജയം കൈവരിക്കാൻ ഇതോടെ കഴിഞ്ഞെന്നാണ് യുഎഇയുടെ വിലയിരുത്തൽ. എമറാത്തിയുടെ നേട്ടവും അറബ് ലോകത്തിന്റെ അഭിമാനവും എന്നായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമിന്റെ പ്രതികരണം.

Tags: അബുദാബിZero Carbon Emissionകാർബൺ പുറന്തള്ളൽയുഎഇയുടെ സ്വപ്നപദ്ധതിബറാഖ ആണവനിലയംനെറ്റ് സീറോBarakah Nuclear Energy Plant
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies