ദുബായ്: യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 15ന് സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്കും ഇതേ ദിവസം അവധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം റബിഉൽ അവ്വൽ 12-നാണ് ആചരിക്കുന്നത്. നബിദിന അവധി തിരുവോണ ദിനത്തിൽ തന്നെയായത് യുഎഇയിലെ പ്രവാസി മലയാളികളുടെ ഓണഘോഷത്തെ കൂടുതൽ കെങ്കേമാക്കും.