നടി പാർവതി തിരുവോത്തിനെ വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അലൻസിയറിന് ഒപ്പം അഭിനയിക്കാൻ മടി കാണിക്കാത്ത നടി, വേട്ടക്കാരുടെ കൂടെ കോൺക്ലേവ് വയ്‌ക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നതിന്റെ ഔചിത്യമെന്താണെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.
പാർവതി തിരുവോത്ത് ഒരു പ്രസ്താവന പറഞ്ഞു. വേട്ടക്കാർക്കൊപ്പം ഇരുന്നുകൊണ്ടുള്ള കോൺക്ലേവിന് തയ്യറാല്ല എന്നായിരുന്നു അത്. ഇവിടെ സ്ത്രീകളെ പച്ചയ്‌ക്ക് അപമാനിച്ചയാളാണ് നടൻ അലൻസിയർ. അയാളോടൊപ്പം അഭിനയിക്കാൻ മടിയില്ല. അവസാനമിറങ്ങിയ ഉള്ളൊഴുക്ക് എന്ന സിനിമയിൽ പോലും അവർ ഒരുമിച്ച് അഭിയനിച്ചു.
ഒരു ശിൽപത്തെ കാണുമ്പോൾ വികാരം വരുന്നു എന്ന് പറയുന്ന മനുഷ്യൻ, അയാളുടെ കൂടെ അഭിനയിച്ചിട്ടുള്ള പല നടിമാരും സ്വകാര്യമായി വന്ന് പറഞ്ഞിട്ടുണ്ട്, ഒപ്പം ജോലി ചെയ്യാൻ പ്രയാസമാണെന്ന്.. ഇതൊന്നും ഇവർ അറിയുന്നില്ലേ? എവിടെയാണ് ഇവർ കണ്ണുകെട്ടി നിൽക്കുന്നത്. ആരു സംസാരിക്കുമ്പോഴാണ് ഇവർ ചെവിയും കണ്ണും അടച്ചുപിടിക്കുന്നത്. അപ്പോൾ ഈ വിമർശനങ്ങളെല്ലാം ആരെയൊക്കെയോ ടാർഗെറ്റ് ചെയ്യാനുള്ളതാണ്. അതല്ലാതെ, മലയാള സിനിമയിലെ സ്ത്രീകളെ സംരക്ഷിക്കുക എന്നുള്ളതല്ല അവരുടെ ഉദ്ദേശ്യം. മാദ്ധ്യമങ്ങളോ, സ്ത്രീ കൂട്ടായ്മയോ ആരുമാകട്ടെ, ലക്ഷ്യം മറ്റെന്തോ ആണ്. ആരെയോ തകർക്കാനാണ് ഇവരുടെ ശ്രമം. അതിന് അന്യഭാഷയിലെ അംഗങ്ങൾക്ക് വരെ പങ്കുണ്ട്.