മലപ്പുറം: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി മലപ്പുറത്ത് പ്രകമ്പനം. അമരമ്പലം ഭാഗത്ത് രാവിലെ 11 മണിയോടെ പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു.
ഇടിമുഴക്കത്തിന് സമാനമായ ശബ്ദവും പിന്നാലെ പ്രതലങ്ങളിൽ തരിപ്പുമാണ് അനുഭവപ്പെട്ടത്. ഇതോടെ വീടുകളിൽ നിന്നും പ്രദേശവാസികൾ പുറത്തിറങ്ങുകയായിരുന്നു. 11 വീടുകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
എന്നാൽ അനുഭവപ്പെട്ടത് ഭൂമികുലുക്കമല്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സംഭവത്തിൽ വിശദമായ പഠനം നടത്തി വരികയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.