ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി എംപോക്സ് (Mpox) റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എംപോക്സ് വകഭേദമായ clade 2 ആണ് യുവാവിൽ കണ്ടെത്തിയത്. ഇത് എംപോക്സിന്റെ പഴയ വകഭേദമാണ്. നിലവിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന വകഭേദം clade 2 അല്ലെന്നും അധികൃതർ വ്യക്തമാക്കി.
രോഗലക്ഷണങ്ങളുമായി ഐസോലേഷനിൽ കഴിഞ്ഞിരുന്ന യുവാവിലാണ് എംപോക്സ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നെത്തിയ ഇയാൾ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പോസിറ്റീവാകുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.