ത്രില്ലറിൽ റോയലായി ട്രിവാൻഡ്രം; കൊച്ചിയെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ത്രില്ലറിൽ റോയലായി ട്രിവാൻഡ്രം; കൊച്ചിയെ വീഴ്‌ത്തി വിജയവഴിയിൽ തിരിച്ചെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 10:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അദാനി ട്രിവാന്‍ട്രം റോയല്‍സ് വിജയവഴിയിൽ തിരിച്ചെത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ട്രിവാന്‍ഡ്രം മറികടന്നു. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് പുറത്താവാതെ നേടിയ 50 റണ്‍സാണ് വിജയത്തിന് അടിത്തറയിട്ടത്. നായകൻ തന്നെയാണ് മത്സരത്തിലെ താരവും. ടോസ് നേടിയ ട്രിവാന്‍ഡ്രം കൊച്ചിയെ ബാറ്റിംഗിനയച്ചു. ട്രിവാന്‍ഡ്രം ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് ടി.എസ് വിനില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ കൊച്ചിയുടെ ഓപ്പണര്‍ ജോബിന്‍ ജോബി (1) യുടെ വിക്കറ്റ് നഷ്ടമായി. അബ്ദുള്‍ ബാസിതിന് ക്യാച്ച് നല്കിയാണ് ജോബിന്‍ പുറത്തായത്. അഞ്ജു ജോതി (15 ), ആനന്ദ് കൃഷ്ണന്‍ (6), ഷോണ്‍ റോജര്‍(20), പവന്‍ ശ്രീധര്‍(1) എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ കൊച്ചി 9.4 ഓവറില്‍ അഞ്ചിന് 48 എന്ന നിലയിലായി.

നിഖില്‍ തോട്ടത്ത്- സിജോമോന്‍ കൂട്ടുകെട്ട് ടീം സ്‌കോര്‍ 87ലെത്തിച്ചു. 18 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത സിജോമോനെ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് പുറത്താക്കിയതോടെ കൊച്ചി കൂടുതല്‍ പ്രതിരോധത്തിലായി. 20 പന്തില്‍നിന്നും രണ്ട് സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സെടുത്ത നിഖില്‍ തോട്ടത്തെ അബ്ദുള്‍ ബാസിത് ക്ലീന്‍ ബൗള്‍ഡാക്കി. ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍(12), ബേസില്‍ തമ്പി(12) എന്നിവര്‍ക്ക് കാര്യമായ സംഭാവന ചെയ്യാനായില്ല.

132 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് സ്‌കോര്‍ 36ൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത റിയാ ബഷീറിനെ ഉണ്ണികൃഷ്ണന്റെ പന്തില്‍ സിജോമോന്‍ പുറത്താക്കി. ഉണ്ണികൃഷ്ണന്റെ ഇതേ ഓവറില്‍ ഗോവിന്ദ് പൈയും ഡക്കായി. പിന്നീട് കൂടുതൽ പരിക്കുകളില്ലാതെ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിദും എ.കെ ആകര്‍ഷും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

അവസാന ഓവറില്‍ നാലു റണ്‍സ് വിജയ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് അര്‍ദ്ധസെഞ്ച്വറി നേടി. 32 പന്തില്‍ അഞ്ചു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെയായിരുന്നു ഇന്നിംഗ്‌സ്. 25 റണ്‍സുമായി നിന്ന ആകര്‍ഷ് അവസാന ഓവറിലെ നാലാംപന്തില്‍ സിജോമോന്‍ ജോസഫിന്റെ ഗംഭീര ക്യാച്ചിലൂടെ പുറത്തായി. ഇതോടെ ഗ്യാലറികളിൽ ആകെ ആകാംക്ഷ നിറഞ്ഞു. എന്നാൽ ഒരു പന്ത് ബാക്കി നിൽക്കെ ജോഫിന്‍ അനൂപിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റോയല്‍സിന് വിജയം സമ്മാനിച്ചു.

Tags: keralaRoyalcrickettrivandrumleague
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies