ദിലീപ് നായകനായി പുറത്തിറങ്ങിയ ലവ് 24 x 7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നിഖില വിമൽ. മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച സിനിമകൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരോടൊപ്പവും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവക്കുകയാണ് നിഖില.
“ലൊക്കേഷനിൽ വച്ച് മമ്മൂക്ക തമാശയ്‌ക്ക് റാഗ് ചെയ്യും. എന്റെ നടത്തം കാണുമ്പോൾ വീണ്ടും വീണ്ടും നടക്കാൻ എന്നോട് പറയും. ഒരു ദിവസം കണ്ണ് കാണാത്ത ആളെ പോലെ നടക്കാൻ പറഞ്ഞു. കുറെ കഴിഞ്ഞപ്പോൾ എനിക്ക് പറ്റില്ലെന്ന് ഞാനും പറഞ്ഞു. ഇതൊക്കെ അദ്ദേഹത്തിന്റെ തമാശയാണ്. ഇതിനെ റാഗിംഗ് എന്നൊന്നും പറയാനാകില്ല.
ഒരു ദിവസം എന്നോട് ചോദിച്ചു, കണ്ണ് കാണാത്ത ഒരാളായി അഭിനയിക്കാനുള്ള കഥാപാത്രം കിട്ടിയാൽ എന്ത് ചെയ്യും. അതൊന്ന് അഭിനയിച്ച് കാണിക്കാൻ പറഞ്ഞു. ഞാൻ നടന്നു വരുമ്പോൾ ആരെയെങ്കിലുമൊക്കെ നോക്കി പോകും. അപ്പോൾ വീണ്ടും നടക്കാൻ പറയും. എനിക്ക് പറ്റില്ലെന്ന് അവസാനം ഞാൻ പറഞ്ഞു. അതൊക്കെ എപ്പോഴും അദ്ദേഹത്തിന് തമാശയാണ്”- നിഖില വിമൽ പറഞ്ഞു.