കന്നഡയിലെ പ്രശസ്ത നടൻ കിരൺ രാജിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ബെംഗളൂരുവിൽ കെങ്കേരി വ്യാഴാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരൺ അറിയപ്പെടുന്നത്. അപകടസമയത്ത് കിരൺ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം മെഴ്‌സിഡസ് ബെൻസിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു. നടന്റെ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. കിരണിന് ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം ഒപ്പമുണ്ടായിരുന്ന നിർമാതാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. താരം ഒരു അനാഥാലയത്തിൽ നിന്ന് മടങ്ങിയതാണെന്ന് ചില ന്യൂസ് പോർട്ടലുകൾ അവകാശപ്പെട്ടു. തകർന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. കിരൺ ചികിൽസയിലിരിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.