തമിഴ് നടൻ ജീവയും ഭാര്യ സുപ്രിയയും സഞ്ചരിച്ച ആഢംബര കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിക്ക് സമീപമായിരുന്നു അപകടം. എതിരെ വന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ബംപറടക്കം മുൻ ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. ഇരുവർക്കും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ചിന്ന സേലത്ത് നിന്ന് പൊലീസുകാർ സംഭവസ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു. തകർന്ന കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പുതിയൊരു കാറിൽ ജീവയും ഭാര്യയും യാത്ര തുടർന്നു. ആശുപത്രിയിലേക്ക് പോയെന്നാണ് സൂചന. അപകടത്തിന് പിന്നാലെ സ്ഥലത്ത് ജനം കൂട്ടം തമ്പടിച്ചു. ഇതിൽ പ്രകോപിതനായ താരം അവരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴും നടൻ പൊട്ടിത്തെറിച്ചിരുന്നു.
The car in which actor Jiiva was traveling with his family met with an accident near Kaniyamoor in Kallakurichi.#Jiiva #Kallakurichi #ActorJiiva #CarAccident pic.twitter.com/GAaQIWXwTf
— Abinesh (@Abinesh0517) September 11, 2024
மனைவியுடன் கார் விபத்தில் சிக்கிய நடிகர் ஜீவா.. சின்னசேலத்தில் நடந்தது என்ன?.. டென்ஷனில் கேள்வி கேட்டவரை திட்டிய காட்சி..!#Kallakurichi | #ActorJiiva | #CarAccident | #Police | #PolimerNews pic.twitter.com/XUZyfhNxgp
— Polimer News (@polimernews) September 11, 2024