തിരുവനന്തപുരം: പിണറായി വിജയൻ ആധുനിക ചെഷസ്ക്യൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങൾ ദുരിതജീവിതം നയിക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും ആഢംബര ജീവിതം നയിക്കുകയാണ്. കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാറായെന്നും അദ്ദേഹം പറഞ്ഞു.
ഈ പാർട്ടി സമ്മേളനം കഴിയുമ്പോൾ സിപിഎമ്മിന്റെ അന്ത്യകൂദാശ ചടങ്ങാണ് നടക്കാൻ പോകുന്നത്. പിണറായി വിജയന് ശേഷം പ്രസ്ഥാനം ഇല്ല. അതിന് കാരണക്കാരൻ പിണറായി വിജയൻ തന്നെയാണ്. ഇനി സംസ്ഥാനത്ത് വരാൻ ഇരിക്കുന്നത് ബിജെപി യുടെ യുഗമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുതിർന്ന ബിജെപി നേതാവ് പി. പി മുകുന്ദന്റെ അനുസ്മരണ ചടങ്ങിലാണ് സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
രാഷ്ട്രീയ ഭേദമില്ലാതെ ബിജെപി യെ എല്ലാ മേഖലകളിലേയ്ക്കും വളർത്തിയ നേതാവാണ് മുകുന്ദേട്ടനെന്ന് സംസ്ഥാന അദ്ധ്യക്ഷൻ അനുസ്മരിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ ബിജെപി യെ എല്ലാ മേഖലകളിലേയ്ക്കും വളർത്തിയ നേതാവാണ് അദ്ദേഹം. മുകുന്ദേട്ടൻ ഇല്ലാത്ത ഒരു വർഷം അദ്ദേഹത്തിന്റെ ഓർമകളാണ് നമ്മെ നയിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
നിക്കോളെ ചെഷസ്ക്യൂ
റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചെഷസ്ക്യൂ. 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ചെഷസ്ക്യൂ. 1967 മുതൽ 1989 വരെ രാഷ്ട്രത്തലവനായിരുന്നു ചെഷസ്ക്യൂ അയൽ രാജ്യങ്ങളെക്കാൾ തന്നെ തന്റെ രാജ്യത്തെ ജനങ്ങളെ ഭയന്നിരുന്നു. എതിർ ശബ്ദങ്ങൾ ഉയരുന്നത് കണ്ടെത്താനും തടയാനുമായി സെക്യൂരിറ്റേറ്റ് എന്ന പേരിൽ വിപുലമായ ഒരു ചാരസംഘടനയും ചെഷസ്ക്യൂ സ്ഥാപിച്ചു.