ഭാഗ്യപരീക്ഷണങ്ങൾ നടത്താൻ താത്പര്യപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. ചിലർക്ക് ചില നമ്പറുകളോട് ഒരു പ്രത്യേക താത്പര്യമായിരിക്കും. ഇത്തരം നമ്പറുകൾ അവരുടെ ഭാഗ്യ നമ്പറുകളായി കണക്കാക്കുന്നു. ഭാഗ്യം പരീക്ഷിക്കാൻ തയ്യാറായവർക്കുള്ള ‘ ലക്കി 6’ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..
ചിത്രത്തിൽ വിവിധ നിറത്തിലുള്ള നിരവധി ഡൈസുകൾ കാണാം. ചുവപ്പ്, വെള്ള, വയലറ്റ്, ഓറഞ്ച്, റോസ് തുടങ്ങിയ നിറങ്ങളിലുള്ള ഡൈസുകളിൽ വിവിധ നമ്പറുകൾ കാണാം. ഇതിൽ നിന്നും ‘6’ എന്ന നമ്പർ കണ്ടെത്തുകയെന്നതാണ് നിങ്ങളുടെ ടാസ്‌ക്. ഇതിനായി നിങ്ങൾക്ക് മുന്നിലുള്ളത് 10 സെക്കന്റ് സമയമാണ്. എന്നാൽ വേഗം കണ്ടെത്തിക്കോളൂ..
ഡൈസുകളിൽ അധികവും 5 എന്ന നമ്പറായിയിരിക്കും കാണാൻ സാധിക്കുന്നത്. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ ആറ് ഒളിഞ്ഞിരിക്കുന്നത് കാണാം. പെട്ടന്ന് നിങ്ങൾ കണ്ടെത്തിയാൽ നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തി കൂടുതലാണെന്ന് മനസിലാക്കാം…
ഇനിയും കണ്ടെത്താൻ സാധിച്ചില്ലേ, വിഷമിക്കേണ്ട.. ഒളിഞ്ഞിരിക്കുന്ന ഡൈസ് ഇതാ..
















