കാര്യവട്ടത്ത് വെടിക്കെട്ട്; വിഷ്ണു വിനോദിന് അതിവേഗ സെഞ്ചുറി; ആലപ്പുഴയെ തൂക്കിയടിച്ച് ടൈറ്റൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാര്യവട്ടത്ത് വെടിക്കെട്ട്; വിഷ്ണു വിനോദിന് അതിവേഗ സെഞ്ചുറി; ആലപ്പുഴയെ തൂക്കിയടിച്ച് ടൈറ്റൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരേ തൃശൂർ ടൈറ്റൻസിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ആലപ്പി മുന്നോട്ടുവെച്ച 182 റൺസ് വിജയലക്ഷ്യം 12.4 ഓവറിൽ മറികടന്നാണ് തൃശൂർ ജയം സ്വന്തമാക്കിത്.

45 പന്തിൽ നിന്നും 17 സിക്സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ വിഷ്ണു അടിച്ചു കൂട്ടിയത് 139 റൺസാണ്. പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ അതിവേഗ സെഞ്ചുറി നേട്ടത്തിനും വിഷ്ണു അർഹനായി. 33 പന്തിൽ നിന്ന് 12 സിക്സും നാലു ഫോറും ഉൾപ്പെടെയാണ് സെഞ്ചുറി സ്വന്തമാക്കിയത്.

13 ാം ഓവറിലെ രണ്ടാം പന്തിൽ വിഷ്ണുവിനെ ടി.കെ അക്ഷയ് ആനന്ദ് ജോസഫിന്റ കൈകളിലെത്തിച്ചപ്പോൾ തൃശൂരിന്റെ സ്‌കോർ 180 ലെത്തിയിരുന്നു. വിഷ്ണുവാണ് പ്ലയർ ഓഫ് ദ മാച്ച്. ടോസ് നേടിയ തൃശൂർ ആലപ്പിയെ ബാറ്റിംഗിന് അയയ്‌ക്കുകയായിരുന്നു.

ഓപ്പണർമാർ തീർത്ത സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ 20 ഓവറിൽ റിപ്പിൾസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. മുഹമ്മദ് അസ്ഹറുദ്ദീൻ കൃഷ്ണപ്രസാദ് കൂട്ടുകെട്ട് 14 ഓവറിൽ 123 റൺസ് ആലപ്പിയുടെ സ്‌കോർ ബോർഡിൽ ചേർത്ത ശേഷമാണ് പിരിഞ്ഞത്.

സ്‌കോർ 17.1 ഓവറിൽ 150-ൽ നില്ക്കെ ക്യാപ്റ്റൻ അസ്ഹറുദീനെ നഷ്ടമായി. 53 പന്തിൽ നിന്ന് ആറു സിക്സറുകളും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 90 റൺസെടുത്ത അസ്ഹറുദീനെ മോനു കൃഷ്ണയുടെ പന്തിൽ വരുൺ നായനാർ പിടികൂടുകയായിരുന്നു. നീൽ സണ്ണി (പൂജ്യം), അതുൽ ഡയമണ്ട് (20), അക്ഷയ് ചന്ദ്രൻ (ഒന്ന്) എന്നിവർ വേഗത്തിൽ പുറത്തായപ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 181 എന്ന നിലയിൽ ആലപ്പിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

182 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് ഓപ്പണർമാരായ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും സ്വപ്നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. എട്ട് ഓവറിൽ 104 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യത്തെ പിരിക്കാൻ കഴിഞ്ഞത്. 10 ഓവർ പിന്നിട്ടപ്പോൾ തൃശൂർ സ്‌കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 എന്ന നിലയിലെത്തിയിരുന്നു. പിന്നീട് മൂന്ന് ഓവറിനുള്ളിൽ തൃശൂർ വിജയം സ്വന്തമാക്കി. അക്ഷയ് മനോഹർ (16), അഭിഷേക് പ്രതാപ് (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.

Tags: cricketKerala Cricket LeagueSports newsഅതിവേഗ സെഞ്ചുറി
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies