അടിസ്ഥാനപരമായി ഒരാൾക്ക് ലഭിക്കേണ്ടതാണ് വിദ്യാഭ്യാസം. വിദ്യ നേടാനായി ഏതറ്റം വരെയും പോയി ശീലമുള്ളവരാണ് നാം. വിദ്യാഭ്യാസം നേടാനായി സമ്പാദ്യം ഒരു തടസമാകരുതെന്ന കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ്. ‘പ്രധാൻ മന്ത്രി വിദ്യാലക്ഷ്മി യോജന’ എന്ന പദ്ധതിയിലൂടെ വ്യക്തമാകുന്നത്. ധനത്തിന്റെ പേരിൽ രാജ്യത്തൊരാൾക്കും വിദ്യാഭ്യാസം മുടങ്ങരുതെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
വിദ്യാഭ്യാസ വായ്പ ഉറപ്പുനൽകുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി വിദ്യാലക്ഷ്മി യോജന. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾക്ക് 50,000 രൂപ മുതൽ 6.5 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ നൽകും. ഇന്ത്യയിലോ വിദേശത്തോ പഠിക്കാൻ അവസരമൊരുക്കുന്നു. അഞ്ച് വർഷത്തെ തിരിച്ചടവ് കാലാവധിയാണ് ലോണിനുള്ളത്. 10.5 ശതമാനം മുതൽ 12.75 ശതമാനം വരെയാണ് പലിശ നിരക്ക്. പണത്തിന്റെ അഭാവം മൂലം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടരുത്, എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
10,പ്ലസ്ടു ക്ലാസുകളിൽ 50 ശതമാനം മാർക്ക് നേടി, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഉന്നത് വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയവർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ്/ പാസ്പോർട്ട്, വരുമാന സർട്ടിഫിക്കറ്റ്, വിലാസ സർട്ടിഫിക്കറ്റ്, 10, 12 മാർക്‌ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ. സ്കോളർഷിപ്പും ലോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും idyalakshmi.co.in/Students എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.