എറണാകുളം: സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കോതമംഗലത്താണ് ദാരുണ സംഭവം. ജിയാസിന്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്.
ജിയാസിന്റെ സഹോദരന്റെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. ഇതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലാണ് വീട്ടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.