ആരോഗ്യനില വഷളായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ചണ്ഡീഗഡിലെ ആശുപത്രിയിലും പിന്നീട് ഡൽഹി അപ്പോളയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ചാണ് മുഖ്യമന്ത്രിയുടോ ആരോഗ്യനില വഷളായത്. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്ക് വരുമ്പോഴാണ് അസ്വസ്ഥതകൾ പ്രകടമായത്. അപ്പോളോ ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.