മൂ ഡെങ്’ എന്ന കുഞ്ഞൻ ഹിപ്പോപ്പൊട്ടാമസാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ജൂലൈയിൽ ജനിച്ച ഒരു കുട്ടി പിഗ്മി ഹിപ്പോയാണ് മൂ ഡെങ്. ഒരുമാസം പ്രായമുള്ള മൂ ഡെങ്ങിന്റെ കുറുമ്പും ഓമനത്തവും നിറഞ്ഞ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
തായ്‌ലൻഡിലെ ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലാണ് മൂ ഡെങ് ജനിച്ചത്. സാധാരണ ഹിപ്പൊപ്പൊട്ടാമസിനേക്കാൾ ചെറുതും ആളുകളുമായി അധികം ഇടപഴകാൻ മടിക്കുന്നവരുമാണ് പിഗ്മി ഹിപ്പൊപ്പൊട്ടാമസുകൾ. എന്നാൽ മൂ ഡെങ് ജനിച്ചപ്പോൾ തന്നെ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു.
മൂ ഡെങ്ങിനെ പ്രശസ്തനാക്കണമെന്ന മൃഗശാല അധികൃതരുടെ ആഗ്രഹം സഫലമാകാൻ അധിക നാളുകൾ വേണ്ടിവന്നില്ലെന് അവർ തന്നെ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ദിവസങ്ങൾ കൊണ്ടുതന്നെ തായ്ലൻഡിലെയും ലോകമെമ്പാടുമുള്ള ആളുകളുടെയും ശ്രദ്ധയാകർഷിച്ചു. പിഗ്മി ഹിപ്പോ കുഞ്ഞിന്റെ ജനനത്തിനുശേഷം മൃഗശാല സന്ദർശിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായി അധികൃതർ പറയുന്നു.