കെ‌സി‌എയുടെ 'ദി ഇന്ത്യൻ ടാലൻറ്റ് സ്കാനിന്' ഒക്ടോബറിൽ തുട‍ക്കം; ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം; വിശ​ദ വിവരങ്ങളറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കെ‌സി‌എയുടെ ‘ദി ഇന്ത്യൻ ടാലൻറ്റ് സ്കാനിന്’ ഒക്ടോബറിൽ തുട‍ക്കം; ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണാവസരം; വിശ​ദ വിവരങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 09:55 am IST
Facebook
Twitter
WhatsAppTelegram

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ‌സി‌എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം ‘ദി ഇന്ത്യൻ ടാലൻറ്റ് സ്കാൻ’ ഒക്ടോബർ 25 മുതൽ ആരംഭിക്കും. ബഹ്‌റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരായ കുട്ടികൾക്ക് പങ്കെടുക്കാം. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 10 വരെയാണ് രജിസ്‌ട്രേഷൻ. അപേക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും സ്വീകരിക്കും. ഓൺലൈൻ ലിങ്ക് ഉടൻ പുറത്തുവിടുമെന്നാണ് വിവരം.

കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകുന്നതിനായി ടീം ഇവെന്റുകൾ പ്രോത്സാഹിപ്പിക്കും. 180 വ്യക്തിഗത മത്സര ഇനങ്ങൾ‌ ഉണ്ടാകും. ഒരു മത്സരാർത്ഥിക്ക് 10 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. ടീം ഇനങ്ങളിൽ നേടിയ പോയിന്റുകൾ വക്തിഗത ചാമ്പ്യൻഷിപ്പ് അവാർഡിനായി കണക്കാക്കില്ല, എന്നാൽ പോയിൻറ്റുകൾ സമനിലയാകുന്ന പക്ഷം ടീം ഇനങ്ങളിൽ നേടിയ പോയിന്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്കുള്ള നിരവധി അവാർഡുകൾക്കും ട്രോഫികൾക്കും പുറമെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും.

ഒക്ടോബർ 25-ന് തുടങ്ങുന്ന മത്സരങ്ങൾ ഡിസംബർ രണ്ടാമത്തെ ആഴ്ചയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂൾ പരീക്ഷയുടെ ഷെഡ്യൂൾ കണക്കിലെടുത്ത് നവംബർ രണ്ട് മുതൽ നവംബർ 12 വരെ മത്സരങ്ങൾ ഉണ്ടാവുകയില്ല. അഞ്ച് ​ഗ്രൂപ്പുകളിലായാകും മത്സരങ്ങൾ സംഘടിപ്പിക്കുക.

ഗ്രൂപ്പ്-1 2017 ഒക്ടോബർ 1 നും 2019 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-2 2015 ഒക്ടോബർ 1 നും 2017 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-3 2013 ഒക്ടോബർ 1 നും 2015 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-4 2010 ഒക്ടോബർ 1 നും 2013 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ
ഗ്രൂപ്പ്-5 2006 ഒക്ടോബർ 1 നും 2010 സെപ്റ്റംബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾ

ഇന്ത്യൻ ടാലന്റ്റ് സ്കാൻ 6 മത്സരവിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്‍ന മത്സരങ്ങൾ, സംഗീതരത്‍ന മത്സരങ്ങൾ, കലാരത്‍ന മത്സരങ്ങൾ, സാഹിത്യ രത്‍ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, കൂടാതെ ടീം ഇന മത്സരങ്ങൾ. ഇവൻ്റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. യോഗ്യരായ ഗ്രൂപ്പുകളെ ബ്രാക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നു.

വ്യക്തിഗത ഇവൻ്റുകൾ

ഭരതനാട്യം (3,4,5); സിനിമാറ്റിക് ഡാൻസ് (1,2,3,4,5); നാടോടി നൃത്തം (1,2,3,4,5); കഥക് നൃത്തം (3,4,5); കുച്ചിപ്പുടി (3,4,5); മോഹിനിയാട്ടം (3,4,5); വെസ്റ്റേൺ ഡാൻസ് (1,2,3,4,5); കർണാടക സംഗീതം (4,5); ക്രിസ്ത്യൻ ഭക്തിഗാനം – മലയാളം (1,2,3,4,5); ചലച്ചിത്ര ഗാനം – ഹിന്ദി (1,2,3,4,5); ചലച്ചിത്ര ഗാനം – മലയാളം (1,2,3,4,5); ഹിന്ദുസ്ഥാനി സംഗീതം (3,4,5); ഇൻസ്ട്രുമെൻ്റൽ മ്യൂസിക് (3,4,5); കരോക്കെ ആലാപനം – ഹിന്ദി (2,3,4,5); ലൈറ്റ് മ്യൂസിക് മലയാളം (2,3,4,5); നാടൻപാട്ട് – മലയാളം (3,4,5); ക്ലേ മോഡലിംഗ് (1,2,3,4,5); ഡ്രോയിംഗ് & പെയിൻ്റിംഗ് (1,2,3,4,5); കാർട്ടൂൺ ഡ്രോയിംഗ് (3,4,5); പെൻസിൽ ഡ്രോയിംഗ് (2,3,4,5); വെജിറ്റബിൾ കാർവിങ് (4,5); ഫ്ലവർ അറേഞ്ചുമെന്റ് (3,4,5); അടിക്കുറിപ്പ് എഴുത്ത് – ഇംഗ്ലീഷ് (3,4,5); എസ്സേ റൈറ്റിംഗ് ഇംഗ്ലീഷ് (3,4,5); കവിതാ പാരായണം ഇംഗ്ലീഷ്/ഹിന്ദി/മലയാളം (1,2,3,4,5); ഇംഗ്ലീഷ് കവിതയെഴുത്ത് (3,4,5); പ്രസംഗം ഇംഗ്ലീഷ്/മലയാളം (3,4,5); സ്റ്റോറി ടെല്ലിംഗ് ഇംഗ്ലീഷ്/മലയാളം (1,2); ആക്ഷൻ സോംഗ് (1,2); ഫാൻസി ഡ്രസ് (1,2,3,4,5); പൊതുവിജ്ഞാനം (1,2,3,4,5); മെമ്മറി ടെസ്റ്റ് (1,2); മോണോ ആക്ട് (3,4,5); സ്പെല്ലിംഗ് ബീ (1,2,3,4,5); ഇൻ്റലിജൻസ് ടെസ്റ്റ് (1,2,3,4,5); ഫാഷൻ ഷോ (1,2,3,4,5); കൈയക്ഷരം (2,3,4,5).

ടീം ഇവൻ്റുകൾ

ജൂനിയേഴ്സ് (ഗ്രൂപ്പുകൾ 1 & 2): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം – ഹിന്ദി; ടാബ്ലോ; സീനിയർ (ഗ്രൂപ്പുകൾ 3,4,5): നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അറബിക് ഡാൻസ്, ഗ്രൂപ്പ് സോംഗ് (ഹിന്ദി അല്ലെങ്കിൽ മലയാളം), ദേശഭക്തി ഗാനം ഹിന്ദി, നാടൻപാട്ട് (മലയാളം), മൈം, ടാബ്ലോ.

ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്
ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാർത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് നൽകും. അവൻ/അവൾ കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.

കെ.സി.‌എ സ്പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്

കെ.‌സി‌.എ അംഗങ്ങളായ കുട്ടികൾക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന കെ‌.സി.‌എ അംഗമായാ മത്സരാർത്ഥിക്ക് ഈ അവാർഡ് നൽകും. അവൻ/അവൾ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.

കലപ്രതിഭ അവാർഡ്, കലാതിലകം അവാർഡ്
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആൺകുട്ടിക്ക് കലപ്രതിഭ അവാർഡും, പെൺകുട്ടിക്ക് കലാതിലകം അവാർഡും സർട്ടിഫിക്കറ്റിനുമൊപ്പം എവർ റോളിംഗ് ട്രോഫി സമ്മാനിക്കും:

1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടിയിരിക്കണം
2. കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ നേടിയിരിക്കണം.
3. ടീം മത്സരങ്ങളിൽ നിന്ന് കുറഞ്ഞത് ഒരു എ/ബി ഗ്രേഡെങ്കിലും നേടിയിരിക്കണം
4. ഒരു മത്സര വിഭാഗത്തിൽ നിന്ന്, മികച്ച 5 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. (ഉദാ: സംഗീത രത്‌ന വിഭാഗത്തിൽ നിന്ന് ഒരു കുട്ടി 6 സമ്മാനങ്ങൾ നേടിയാൽ, ആ വിഭാഗത്തിൽ നിന്ന് മികച്ച 5 ഫലങ്ങൾ മാത്രമേ പരിഗണിക്കൂ. ഈ അവാർഡ് ജേതാവ് ബഹുമുഖ പ്രതിഭ ആണെന്ന് ഉറപ്പാക്കാനാണിത്.)

നാല് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ്റ് കരസ്ഥമാക്കുന്ന മത്സരാർത്ഥിക്കൾക്ക് പ്രത്യേക അവാർഡും കെ.സി.എ നൽകുന്നു. നാട്യ രത്‌ന അവാർഡ് ഡാൻസ് വിഭാഗത്തിൽ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളിലെ മത്സരാർഥികളിൽ ഏറ്റവും ഉയർന്ന പോയിന്റ്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്നവർക്കു സമ്മാനിക്കുന്നു. അവൻ/അവൾ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം. അതുപോലെ സംഗീത രത്‌ന അവാർഡ്, കലാ രത്‌ന അവാർഡ്, സാഹിത്യ രത്‌ന അവാർഡ് എന്നിവ അതാത് വിഭാഗത്തിലെ വിജയികൾക്ക് സമ്മാനിക്കും.

സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാർഡ്
ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2024 ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൻറ്റെ അടിസ്ഥാനത്തിലും, ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയിൻറ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും.

മികച്ച നൃത്ത അദ്ധ്യാപക അവാർഡ്
ഈ അവാർഡ് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത അദ്ധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അദ്ധ്യാപകരിൽ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.

മികച്ച സംഗീത അദ്ധ്യാപക അവാർഡ്
കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ സംഗീത അദ്ധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അദ്ധ്യാപകരിൽ നിന്നുമാണ് ഇത് തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.

ഓരോ മത്സര ഇനത്തിനും കെ.സി‌.എ അംഗങ്ങൾക്ക് ഒരു ദിനാറും, കെ‌.സി‌.എ അംഗങ്ങളല്ലാത്തവർക്ക് രണ്ട് ദിനാറും പ്രവേശന ഫീസ്സായി നിശ്ചയിച്ചുണ്ട് . ഡാൻസ് ഇനങ്ങൾക്കായി, കെ.സി‌.എ അംഗങ്ങൾക്ക് രണ്ട് ദിനാറും അംഗങ്ങളല്ലാത്തവർക്ക് ഓരോ ഇനത്തിനും മൂന്ന് ദിനാറും, ടീം മത്സരങ്ങൾക്കായി, കെ.സി‌.എ അംഗങ്ങളായ ടീമിന് അഞ്ചു ദിനാറും അംഗങ്ങളല്ലാത്ത ടീമിന് പത്തു ദിനാറും ആയിരിക്കും ഫീസ്. കെസിഎ അംഗങ്ങൾ ഇതിനായി സെപ്റ്റംബർ 2024 വരെയുള്ള മെമ്പർഷിപ് ഫീസ് അടച്ചിരിക്കണം

കൂടുതൽ വിവരങ്ങൾക്ക് 38185420, 38984900 നമ്പറിൽ ബന്ധപ്പെടുക.

 

 

Tags: BahrainKCASUBthe indian talent scan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies