കാടയാണ്, കഴിച്ചാൽ കിഡ്നി പോകും; മാംസം പാചകം ചെയ്തെന്ന് കരുതി വിഷം പോകില്ല; കഴിച്ചാൽ പിന്നെ മരിക്കാം...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാടയാണ്, കഴിച്ചാൽ കിഡ്നി പോകും; മാംസം പാചകം ചെയ്തെന്ന് കരുതി വിഷം പോകില്ല; കഴിച്ചാൽ പിന്നെ മരിക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

‘ആയിരം കോഴിക്ക് അര കാട’ എന്ന് മലയാളികൾ പറയാറുണ്ട്. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷക മൂല്യം കൊണ്ട് മുന്നിലാണ് കാട. ഇവയുടെ മുട്ടയ്‌ക്കും പോഷക ഗുണങ്ങൾ ഏറെയാണ്. മുട്ടയും മാംസവും സ്വാദിഷ്​ടവും ഔഷധമേന്മയുള്ളതുമായതിനാൽ കാടയ്‌ക്ക് ആവശ്യക്കാർ ഏറെയുണ്ട്. കാടകൾ പലതരത്തിലുണ്ട്. ഇതിൽ ജാപ്പനീസ് കാടകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. എന്നാൽ കാടുകളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ ഒന്നുണ്ട്. അതാണ് യൂറോപ്യൻ കാട(Coturnix coturnix).

വളർത്തു പക്ഷിയായ ജപ്പാനീസ് കാടയാണെന്ന് (Coturnix Japonica) തെറ്റിദ്ധരിക്കാൻ സാധ്യത ഏറെയുള്ള പക്ഷിയാണ് യൂറോപ്പ്യൻ കാട. ഒരു ദേശാടന കിളിയാണ് ഈ കാട. 17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷി. തവിട്ടു നിറത്തിലുള്ള വരകളോടു കൂടിയ കാടകളിൽ ആണിന് കവിളിൽ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളും ഇവയ്‌ക്കുണ്ട്. എന്തുകൊണ്ടാണ് ഈ കാടയിനത്തെ സൂക്ഷിക്കണം എന്ന് പറയുന്നത്!

യൂറോപ്യൻ കാടകൾ (Coturnix coturnix coturnix) മനുഷ്യർക്ക് വിഷമാണ്. എന്നാൽ അത്, അതിന്റെ ശരത്കാല കുടിയേറ്റ സമയത്ത് മാത്രം. മെഡിറ്ററേനിയനിലൂടെ തെക്കോട്ട് കുടിയേറുമ്പോൾ ഈ കാട പക്ഷികൾ ഹെംലോക്ക്, ഹെൻബെയ്ൻ തുടങ്ങിയ നിരവധി സസ്യങ്ങളുടെ വിത്തുകൾ ഭക്ഷിക്കുകയും അതുവഴി കോനൈൻ എന്ന ന്യൂറോടോക്സിക് വിഷം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നിരുന്നാലും, കാട വിഷത്തിന്റെ കൃത്യമായ ഉറവിടം ഇന്നും അജ്ഞാതമാണ്.

കാടകളുടെ വിഷാംശം അവയുടെ രുചിയിൽ നിന്നോ മണത്തിൽ നിന്നോ നിർണ്ണയിക്കാൻ കഴിയില്ല. പക്ഷിയുടെ മാംസം പാചകം ചെയ്യുന്നതിലൂടെ വിഷാംശം ഇല്ലാതാക്കാൻ കഴിയില്ല എന്നതും ശ്രദ്ധേയം. യൂറോപ്യൻ കാടയെ ഭക്ഷിച്ച ഒരുപാട് പേർക്ക് രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും മരിച്ചിട്ടുണ്ട്.

കാടവിഷബാധയുടെ ലക്ഷണങ്ങൾ, കോടൂണിസം എന്നും അറിയപ്പെടുന്നു. പേശികളുടെ ആർദ്രത, കഠിനമായ വേദന, ഓക്കാനം, ഛർദ്ദി, ബലഹീനത എന്നിവയാണ് ലക്ഷണങ്ങൾ. കാട വിഷം റാബ്ഡോമയോളിസിസിന് കാരണമാകുന്നു. ഇത് പേശികൾ പെട്ടെന്ന് നശിപ്പിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ജീവന് ഭീഷണിയായ രോഗമാണ്. ഈ കോശ അവശിഷ്ടങ്ങൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇത് വൃക്കകളെ പരാജയപ്പെടുത്തുകയും മാരകമായ ആഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.

 

 

 

Tags: european quail
ShareTweetSendShare

More News from this section

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies