ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം നൽകിയവർ ഇനിയൊരിക്കലും ഒരുമിക്കില്ല; അമ്പതിലേറെ ചിത്രങ്ങൾ,അടയാളപ്പെടുത്തുന്ന വേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം നൽകിയവർ ഇനിയൊരിക്കലും ഒരുമിക്കില്ല; അമ്പതിലേറെ ചിത്രങ്ങൾ,അടയാളപ്പെടുത്തുന്ന വേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 08:05 pm IST
Facebook
Twitter
WhatsAppTelegram

……ആർ.കെ രമേഷ്……

അമ്മേ ജീവിതം എനിക്ക് കൈവിട്ടു പോകുന്നു.. സേതുമാധവൻ ഇതു പറഞ്ഞ് തിരികെ നടക്കുമ്പോൾ നിസഹായതോടെ അമ്മു എന്ന അമ്മ നോക്കിനിൽക്കുന്നുണ്ട്.. ഇന്നും മലയാളി മറക്കാത്ത ആ നോട്ടം. ഒരുമിക്കുമ്പോഴൊക്കെയും അപൂർവ്വ നിമിഷങ്ങൾ മാത്രം സമ്മാനിക്കുന്ന ഈ ജോഡി ഇനിയൊരിക്കലും സിനിമയിൽ ഒരുമിക്കില്ല. പറഞ്ഞ് പഴകിയതാണെങ്കിലും മോഹൻലാലിന് കവിയൂർ പൊന്നമ്മയെക്കാൾ മികച്ചൊര് അമ്മയെ റീൽ ജീവിതത്തിൽ ലഭിക്കില്ല. അമ്പതിലേറെ ചിത്രങ്ങളിൽ പാെന്നമ്മയും ലാലേട്ടനും ഒരുമിച്ചെത്തി. മിക്കവയിലും അമ്മയും മകനുമായപ്പോൾ, ചിലതിൽ അവരെ അന്യരായും കണ്ടു.

എന്നാൽ അപ്പോഴും അരാധകർക്ക് അവർ അന്യരോ അപരിചിതരോ ആയിരുന്നില്ല. അമ്മയും മകനുമായപ്പോൾ ആ കഥാപാത്രങ്ങൾ മലയാള സിനിമയിൽ അടയാളപ്പെടുത്തി. “കിരീടം” ആ ജോഡിയുടെ കിരീടത്തിലെ പൊൻതൂവലായിരുന്നു. ഭരതത്തിലെ ദേവകിയും നമുക്ക് പാർക്കാൻ മുന്തിരി തോപ്പിലെ റീത്തയും മലയാളി നെഞ്ചോട് ചേർക്കുന്ന അമ്മമാരായിരുന്നു. വിയറ്റ്നാം കോളനിയിലെ പാർവതിയമ്മാളും കിഴക്കുണരും പക്ഷിയിലെ ദേവുവും ഒരു സീനിൽ പോലും പ്രേക്ഷരുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. അലക്സും ഗ്രേസിക്കുട്ടിയും തമ്മിലുള്ള പിണക്കങ്ങൾ പോലും മലയാളി ഏറെ ആസ്വദിച്ചു.

ഇനിയവർ അമ്മയും മകനും അല്ലാതെ എത്തിയപ്പോഴും എവർ​ഗ്രീൻ ജോഡിയെ ഇരുകൈയും നീട്ടിയാണ് മലയാളി സ്വീകരിച്ചത്. തേന്മാവിൻ കൊമ്പത്തിലെ യശോദാമ്മ ഒരു മകന്റെ വാത്സല്യമാണ് മാണിക്യന് പകർന്നു നൽകിയത്. ഹിസ് ഹൈനസ് അബ്ദുള്ളയിലേക്ക് വരുമ്പോൾ ആ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികള്‍ക്ക് സിനിമയുള്ളിടത്തോളം കാലം മറക്കാനാകില്ല,ഉണ്ണീയെന്ന ആ നീട്ടിവിളി ഒരിക്കലും കേട്ടില്ലെന്ന് വയ്‌ക്കാനുമാകില്ല.

പിൽക്കാലത്ത് ‘ഉണ്ണി വന്നോ’ എന്ന ചോദ്യം മലയാളിയുടെ ജീവിതത്തിൽ കളിയും കാര്യവുമായി ഒപ്പംകൂടി. സുഖമോ ദേവിയിൽ നന്ദന്റെ അമ്മയായി എത്തിയപ്പോഴും മോഹൻലാലിന്റെ സണ്ണിയുമായി പ്രത്യേക കെമസ്ട്രി കവിയൂർ പൊന്നമ്മയ്‌ക്കുണ്ടായിരുന്നു. ചുവന്ന പൊട്ടും നിറഞ്ഞ ചിരിയുമായി കവിയൂർ പാെന്നമ്മ ഓർമയാകുമ്പോൾ മോഹൻലാൽ എന്ന മഹാപ്രതിഭയ്‌ക്ക് സിനിമയിൽ പൂർണത നൽകുന്നതിൽ ഒരു ഭാ​ഗം കവിയൂർ പൊന്നമ്മയുടേതായും ഉണ്ടെന്ന് പറയാതെ വയ്യ. ആ വിടവ് ഇനി നികത്താനാകില്ല. പകരംവയ്‌ക്കാനില്ലാത്ത വിധം ആ കൂട്ടുക്കെട്ട് ഒരോ പ്രേക്ഷകരുടെ മനസിലും തങ്ങിനിൽക്കും.

 

Tags: Ponnammakaviyoormoviemohanlalmalayalamactor
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies