ദേശീയതയോടൊപ്പം നടന്ന സഞ്ചാരി; വൈജ്ഞാനിക സമൂഹത്തിന് തീരാനഷ്ടം; വേലായുധന്‍ പണിക്കശ്ശേരിയുടെ മരണത്തിൽ ഡോ. സി.ഐ. ഐസക്കും പി.എന്‍. ഈശ്വരനും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയതയോടൊപ്പം നടന്ന സഞ്ചാരി; വൈജ്ഞാനിക സമൂഹത്തിന് തീരാനഷ്ടം; വേലായുധന്‍ പണിക്കശ്ശേരിയുടെ മരണത്തിൽ ഡോ. സി.ഐ. ഐസക്കും പി.എന്‍. ഈശ്വരനും

പ്രമുഖ ചരിത്രകാരന്മാര്‍ ബോധപൂര്‍വമായി ഒഴിവാക്കിയ കേരള ചരിത്രം അദ്ദേഹം പൊതുമനസുകളില്‍ എത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 06:28 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂര്‍: മലയാള സാഹിത്യത്തിനും സഞ്ചാരസാഹിത്യത്തിനും നിരവധി ചരിത്രഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത മഹാപുരുഷനായ വേലായുധന്‍ പണിക്കശ്ശേരി എന്നും ദേശീയതയോടൊപ്പം നടന്ന സഞ്ചാരിയാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുസ്മരിച്ചു.

ഈയിടെ അദ്ദേഹത്തിന്റെ നവതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനും സാഹിത്യ, സാമൂഹ്യരംഗത്തെ പ്രവര്‍ത്തികളെ കൂടുതല്‍ അടുത്തറിയാനും സാധിച്ചിരുന്നു. 67ല്‍ ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടക്കുമ്പോള്‍ വേലായുധന്‍ പണിക്കശ്ശേരി കോഴിക്കോട് സന്ദര്‍ശിക്കുകയും ദീന്‍ദയാല്‍ജിയെ നേരിട്ട് കാണുകയും ചെയ്തു. ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ ദീന്‍ദയാല്‍ജി അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചതായി അദ്ദേഹം പറയുകയുണ്ടായി.

ദീന്‍ദയാല്‍ജിയുടെ ആശയങ്ങളെ അന്നുമുതല്‍ പിന്തുടരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഏങ്ങണ്ടിയൂര്‍ വിദ്യാനികേതന്റെ വിദ്യാലയം തുടങ്ങണമെന്ന് വിചാരിച്ചപ്പോള്‍ തന്നെ ദീന്‍ദായാല്‍ജിയുടെ പേരില്‍ അവിടെ ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ അധ്യക്ഷനായും രക്ഷാധികാരിയായും പ്രവര്‍ത്തിക്കുകയും ചെയ്തു. ആ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ നവതി ആഘോഷം ഗംഭീരമായിട്ടാണ് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടന്നത്. നാട്ടിക ഫര്‍ക്കയിലെ സാമൂഹിക, രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കര്‍മമണ്ഡലം സാഹിത്യവുമായി ബന്ധപ്പെട്ട മേഖലയായിരുന്നു.

ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന വ്യക്തിയാണ് അദ്ദേഹം. ചില പുസ്തകങ്ങള്‍ കേരളത്തിനകത്തും പുറത്തും പഠനവിഷയങ്ങളായി അംഗീകരിച്ചിട്ടുണ്ട്. 90 വയസ് കഴിഞ്ഞായിരുന്നു മരണമെങ്കിലും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

വേലായുധന്‍ പണിക്കശ്ശേരിയുടെ വിടവാങ്ങല്‍ കേരളത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക സമൂഹത്തിന് തീരാനഷ്ടമാണെന്ന് ചരിത്രകാരനും അദ്ധ്യാപകനും ഐസിഎച്ച്ആര്‍ അംഗവുമായ ഡോ. സി.ഐ. ഐസക് പറഞ്ഞു

നിരവധി വിലപ്പെട്ട വൈജ്ഞാനിക രചനകളുടെ കര്‍ത്താവ് കൂടിയാണ് അദ്ദേഹം. ഇവയില്‍ പ്രമുഖമായത് ഇബ്‌നുബത്തൂത്ത കണ്ട കേരളം, കേരളം 600 കൊല്ലം മുമ്പ്, 10,000 പഴഞ്ചൊല്ലുകള്‍, കേരളോല്പത്തി, കേരള ചരിത്രം തുടങ്ങിയവയാണ്. ഇവിടുത്തെ പ്രമുഖ ചരിത്രകാരന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ബോധപൂര്‍വമായി ഒഴിവാക്കിയ കേരള ചരിത്രം അദ്ദേഹം പൊതുമനസുകളില്‍ എത്തിച്ചു.

നാളിതുവരെ പ്രചാരത്തിലുണ്ടായിരുന്ന ചരിത്രസംഭവങ്ങളെ തിരുത്തിക്കുറിച്ച വ്യക്തിപ്രഭാവം ആയിരുന്നു അദ്ദേഹം. ഒരു ലൈേബ്രറിയന്‍ ആയിരുന്നു. ആ ജീവിതം സമൂഹത്തിന് വിജ്ഞാനത്തിന്റെ തീനാളങ്ങളെ പകര്‍ന്നു നല്കാനും അദ്ദേഹം ശ്രമിച്ചു. റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം പൂര്‍ണമായി കേരള ചരിത്രഗവേഷണത്തിനായി നീക്കിവച്ച വ്യക്തിപ്രഭാവമായിരുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ പ്രണമിക്കുന്നു.

Tags: VELAYUDHAN PANIKKASSERY
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies