'വികാരമില്ലാത്ത പഴ'മെന്ന് പറഞ്ഞ് മാറ്റിനിർത്തല്ലേ; ​ഗുണങ്ങളറിഞ്ഞാൽ നിങ്ങളിത് ദിവസവും കഴിക്കും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘വികാരമില്ലാത്ത പഴ’മെന്ന് പറഞ്ഞ് മാറ്റിനിർത്തല്ലേ; ​ഗുണങ്ങളറിഞ്ഞാൽ നിങ്ങളിത് ദിവസവും കഴിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 03:21 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. വെള്ള, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ പഴം വിപണിയിലെത്തുന്നത്. ഇതിൽ വെള്ള ഡ്രാ​ഗൺ ഫ്രൂട്ടിന് ആരാധകർ പൊതുവെ കുറവാണ്. പ്രത്യേകിച്ച് രുചിയൊന്നും അനുഭവപ്പെടില്ല എന്നതുതന്നെയാണ് കാരണം. എന്നാൽ അങ്ങനെ മാറ്റിനിർത്തേണ്ട ഒരു പഴമല്ല ഡ്രാഗൺ ഫ്രൂട്ട്.  പോഷക​ഗുണങ്ങളാൽ സമ്പന്നമായ ഈ പഴം നിങ്ങളുടെ ആഹാരക്രമീകരണത്തിൽ ദിവസവും ഉൾപ്പെടുത്താവുന്നതാണ്.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന പ്രത്യേകതരം കള്ളിമുൾച്ചെടി (Cactus) ആണ് Hylocereus. ഇതിലുണ്ടാകുന്ന പഴമാണ് ഡ്രാ​ഗൺ ഫ്രൂട്ട്. തെക്കൻ മെക്സിക്കോയും തെക്കൻ-മദ്ധ്യ അമേരിക്കയുമാണ് ഡ്രാ​ഗൺ ഫ്രൂട്ടിന്റെ ജന്മനാടുകൾ.

വിറ്റമിൻ സി, കാത്സ്യം, അയേൺ, മ​ഗ്നീഷ്യം, ഫോസ്ഫറസ്, പ്രോട്ടീൻ, കാർബോ​ഹൈഡ്രേറ്റ്സ്, ഫൈബർ, ഷു​ഗർ, ഫാറ്റ്, കലോറി എന്നിവയെല്ലാം ഡ്രാ​ഗൺ ഫ്രൂട്ടിലുണ്ട്. ഫ്ലവനോയ്ഡുകൾ, ഫെനോളിക് ആസിഡ്, ബെറ്റസൈനിൻ എന്നീ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ പഴം. അതുകൊണ്ട് സെല്ലുകളുടെ ആരോ​ഗ്യത്തിന് ഇവ നല്ലതാണ്. അകാല വാർദ്ധക്യവും കാൻസർ പോലുള്ള രോ​ഗങ്ങളും അകറ്റിനിർത്താനും ഡ്രാ​ഗൺ ഫ്രൂട്ട് സഹായിക്കുന്നു.

കുറച്ച് കലോറിയും ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാലും വേണ്ടുവോളം ജലാംശമുള്ളതിനാലും ശരീരഭാരം ക്രമീകരിക്കുന്നവർക്ക് ഇത് ദിവസവും കഴിക്കാം. ഫൈബർ ധാരാളമുള്ളതിനാൽ മലബന്ധത്തിനും ആശ്വാസം നൽകും. പ്രീബയോട്ടിക് ഘടകങ്ങളും ഡ്രാ​ഗൺ ഫ്രൂട്ടിലുണ്ട്. ഇത് കുടലിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ​ഗുണം ചെയ്യുന്ന വിറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഈ പഴത്തിലുണ്ട്. കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും ഡ്രാഗൺ ഫ്രൂട്ട് നല്ലതാണ്.

Tags: Dragon FruitDragon Fruit WhiteHeath Benefits
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies