കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 12:39 pm IST
Facebook
Twitter
WhatsAppTelegram

ഷിക്കാഗോ: മെലനോമ കാൻസറിനെതിരെ അമേരിക്കൻ മരുന്ന് നിർമാതാക്കളായ മോഡേണയും മെർകും ചേർന്ന് വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്‌ക്ക് ശേഷവും കാൻസർ തിരിച്ചുവരാനും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുമുള്ള സാധ്യത കുറയ്‌ക്കാൻ വാക്സിന് കഴിയുമെന്നാണ് പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നത്.

ചർമ്മത്തിന് നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ കാൻസറാണ് മെലനോമ. ആകെ ചർമ്മ കാൻസർ കേസുകളിൽ ചെറിയൊരു ശതമാനം മാത്രമാണ് മെലനോമയെങ്കിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അതിവേഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ ഗുരുതരമായ രോഗമായി കണക്കാക്കപ്പെടുന്നു.

1,137 രോഗികളിൽ പരീക്ഷണം
1,137 രോഗികളെ ഉൾപ്പെടുത്തി നടത്തിയ മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തിയത്. മെർകിന്റെ ‘കീട്രൂഡ’ എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിനൊപ്പം വ്യക്തിഗത എംആർഎൻഎ വാക്സിൻ നൽകിയപ്പോൾ രോഗം വീണ്ടും വരാനുള്ള സാധ്യത 49 മുതൽ 60 ശതമാനം വരെ കുറഞ്ഞതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

കീട്രൂഡ മാത്രം നൽകിയതുമായി താരതമ്യം ചെയ്യുമ്പോൾ കാൻസർ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും വാക്സിൻ-ഇമ്മ്യൂണോതെറാപ്പി സംയോജനം 59 ശതമാനം വരെ കുറച്ചതായി പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നു.

ഓരോ രോഗിക്കും പ്രത്യേകം വാക്സിൻ
സാധാരണ വാക്സിനുകളിൽനിന്ന് വ്യത്യസ്തമാണ് ഈ ചികിത്സാരീതി. ഓരോ രോഗിയുടെയും ട്യൂമറിലുള്ള പ്രത്യേക ജനിതക വ്യതിയാനങ്ങൾ പരിശോധിച്ച ശേഷമാണ് വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്.

രോഗിയുടെ കാൻസർ കോശങ്ങളിലെ പ്രത്യേക മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് നിർദേശം നൽകുകയാണ് എംആർഎൻഎ വാക്സിൻ ചെയ്യുന്നത്. ഇതിലൂടെ കാൻസർ കോശങ്ങളെ കൂടുതൽ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ശരീരത്തിന് സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

മറ്റ് കാൻസറുകളിലേക്കും പരീക്ഷണം
മെലനോമയ്‌ക്ക് പുറമെ ശ്വാസകോശം, മൂത്രാശയം, വൃക്ക, സ്തനം, പാൻക്രിയാസ്, ആമാശയം, വൻകുടൽ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയും എംആർഎൻഎ അധിഷ്ഠിത വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്.

റോഷ്, ബയോഎൻടെക് തുടങ്ങിയ കമ്പനികളും കാൻസർ വാക്സിൻ ഗവേഷണരംഗത്ത് സജീവമാണ്. പരീക്ഷണങ്ങളിൽ ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും സാധാരണ വാക്സിനുകൾക്ക് സമാനമായ നേരിയ പ്രതികരണങ്ങളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

2027ൽ ചികിത്സ ലഭ്യമാകുമോ?
നിയന്ത്രണ ഏജൻസികളുടെ അനുമതികൾ ലഭിച്ചാൽ വരും വർഷങ്ങളിൽ ചികിത്സാരീതി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2027ഓടെ മെലനോമ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷ മോഡേണ അധികൃതർ പ്രകടിപ്പിച്ചിട്ടുണ്ട്.

പരീക്ഷണഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ മോഡേണയുടെയും മെർകിന്റെയും ഓഹരി മൂല്യത്തിലും വലിയ മുന്നേറ്റമുണ്ടായതായാണ് റിപ്പോർട്ടുകൾ. കാൻസർ ചികിത്സയിൽ രോഗിയുടെ ജനിതക സവിശേഷതകൾക്കനുസരിച്ച് ചികിത്സ രൂപകൽപ്പന ചെയ്യുന്ന വ്യക്തിഗത ചികിത്സാരീതികൾക്ക് പുതിയ സാധ്യത തുറക്കുന്നതാണ് ഈ മുന്നേറ്റം.

Tags: Cancer Vaccine
Share
Tweet
SendShare

More News from this section

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

‘ഡൽഹിയെ മണവാട്ടിയാക്കും, മുംബൈയിൽ പാക് പതാക ഉയർത്തും, കശ്മീർ തിരിച്ചുപിടിക്കും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി ലഷ്‌കർ ഭീകരൻ

റാഖൈനിൽ സുരക്ഷ മെച്ചപ്പെട്ടാൽ 3 ലക്ഷത്തിലധികം റോഹിംഗ്യകളെ തിരിച്ചെടുക്കും; ബംഗ്ലാദേശ് നൽകിയ പട്ടികയിൽ 3,08,797 പേരെ മുൻ താമസക്കാരായി സ്ഥിരീകരിച്ച് മ്യാൻമർ

യൂക്രെയ്നിലെ ലക്ഷ്മി മിത്തലിന്റെ വൻകിട ഇരുമ്പുരുക്ക് ശാലയ്‌ക്ക് നേരെ റഷ്യൻ മിസൈലാക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു; ഉൽപ്പാദനം ഭാഗികമായി നിർത്തിവെച്ചു

Latest News

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു; പണവും ഫോണും കവർന്നത് ആഡംബര ജീവിതത്തിനായി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്‌ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്‌ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ  നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ

‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

‘കോർപറേറ്റ്’ പേരും വെള്ളക്കടലാസ് ബോർഡും; പന്തീരാങ്കാവിലെ ഒറ്റമുറി കടയിൽ പ്രവർത്തിക്കുന്ന വീണ വിജയന്റെ ‘ലേക്കർ ഇന്ത്യ’; അടിമുടി ദുരൂഹത

നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്ടെ സ്വകാര്യ റിസോർട്ടിൽ

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies