ഇതാണ് 'പാണ്ട ഉറുമ്പ്', പക്ഷേ ഇത് ഉറുമ്പല്ല; ലുക്ക് കണ്ട് തൊട്ടാൽ കുത്ത് കൊണ്ട് ഓടാം...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതാണ് ‘പാണ്ട ഉറുമ്പ്’, പക്ഷേ ഇത് ഉറുമ്പല്ല; ലുക്ക് കണ്ട് തൊട്ടാൽ കുത്ത് കൊണ്ട് ഓടാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

ഉറുമ്പുകളും തേനീച്ചകളുമായി ബന്ധമുള്ള ഒരു പ്രാണിയാണ്‌ കടന്നൽ. മിക്കവാറും എല്ലാ  കടന്നലുകൾക്കും പാടപോലെ നേർത്ത രണ്ടു ജോഡി ചിറകുകളുണ്ട്. ഇതാണ് ഉറുമ്പിൽ നിന്ന് കടന്നലുകളെ തിരിച്ചറിയാൻ സഹായിക്കുന്നത്. എന്നാൽ പേരുകൊണ്ടും രൂപം കൊണ്ടും ഉറുമ്പെന്ന് തോന്നിക്കുന്ന ഒരു കടന്നൽ ഉണ്ട്. യൂസ്പിനോളിയ മിലിറ്റാറിസ് മുറ്റിലിഡേ കുടുംബത്തിലെ ഒരു ഇനം കടന്നലാണിത്. പാണ്ട ഉറുമ്പ്(Panda ant) എന്നാണ് ഈ കടന്നലിനെ വിളിക്കുന്നത്. ചിറകില്ലാത്തതിനാൽ പലപ്പോഴും ഈ കടന്നലിനെ ഉറുമ്പാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

1938-ലാണ് പാണ്ട ഉറുമ്പ് എന്ന ഈ കടന്നലിനെ കണ്ടെത്തുന്നത്. ചിലിയൻ സ്ക്ലിറോഫിൽ വനങ്ങളിൽ ഇവ വസിക്കുന്നു. കണ്ണുകളൊഴികെ തല മുഴുവൻ മൂടുന്ന വെളുത്ത രോമം. ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ കറുപ്പും വെളുപ്പും പാടുകൾ.  പാണ്ടയുടെ നിറമാണ് ഇതിന്. അതിനാലാണ് “പാണ്ട ഉറുമ്പ്” എന്ന പേരും ലഭിച്ചത്. ലുക്ക് കണ്ട് അധികം അടുക്കേണ്ട, കുത്ത് കൊണ്ട് വിറച്ചു പോകും. വേദനാജനകവും ശക്തവുമാണ് ഈ കടന്നലിന്റെ കുത്ത്.  പെൺ കടന്നലുകൾക്കാണ് ചിറകുകളില്ലാത്തത്. പുരുഷന്മാർക്ക് ചിറകുകളുണ്ട്. അവയ്‌ക്ക് എട്ട് മില്ലിമീറ്റർ (0.31 ഇഞ്ച്) വരെ നീളമുണ്ട്.

പാണ്ട ഉറുമ്പിന്റെ കുത്തേറ്റാൽ തീവ്രമായ വേദന, കുത്തേറ്റ സ്ഥലത്ത് ചുവപ്പും വീക്കവും, ഓക്കാനം, ഛർദ്ദി, തലകറക്കം, പേശീവലിവ്, ചില വ്യക്തികളിൽ അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. പാണ്ട ഉറുമ്പ് കുത്തുമ്പോൾ ഉണ്ടാകുന്ന വേദന മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചില സന്ദർഭങ്ങളിൽ ദിവസങ്ങളോളും തുടരും. വിഷത്തോടുള്ള വ്യക്തിയുടെ സംവേദനക്ഷമത, കുത്തിവച്ച വിഷത്തിന്റെ അളവ്, കുത്തേറ്റ സ്ഥലം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചും വേദനയുടെ തീവ്രത വ്യത്യാസപ്പെടാം.

പാണ്ട ഉറുമ്പുകൾ പൊതുവെ ആക്രമണകാരികളല്ലെങ്കിലും അവയെ കണ്ടാൽ ചില മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. പാണ്ട ഉറുമ്പുകളെ പിടിക്കുന്നതും ശല്യപ്പെടുത്തുന്നതും ഒഴിവാക്കുക.
പാണ്ട ഉറുമ്പുകൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ സംരക്ഷണ വസ്ത്രം ധരിക്കുക. കുത്തേറ്റാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.

Tags: Panda ant
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies