കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകയുക്ത കേസ് രജിസ്റ്റർ ചെയ്തു. മൈസൂർ അർബൻ ഡെവലപ്മെൻ്റ് അതോറിറ്റി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസെടുത്തത്. പ്രത്യേക കോടതിയുടെ നിർദ്ദേശത്തിനൊടുവിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. രണ്ടുദിവസം മുൻപാണ് കോടതി ഉത്തരവിട്ടത്.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ കോടികൾ വിലമതിക്കുന്ന സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി.