ഗുരുവിന് പുരസ്കാരം നൽകി ശിഷ്യ; കാലുതൊട്ടു വണങ്ങി ഐശ്വര്യറായി; വൈകാരിക മുഹൂർത്തത്തിന് സാക്ഷിയായി വേദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ഗുരുവിന് പുരസ്കാരം നൽകി ശിഷ്യ; കാലുതൊട്ടു വണങ്ങി ഐശ്വര്യറായി; വൈകാരിക മുഹൂർത്തത്തിന് സാക്ഷിയായി വേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 12:35 pm IST
FacebookTwitterWhatsAppTelegram

അബുദാബിയിലെ യാസ് ഐലൻസിൽ IIFA അവാർഡ് 2024 അരങ്ങേറുകയാണ്. താരസമ്പന്നമായ അവാർഡ് നിശയിൽ ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരപ്രമുഖർ പങ്കെടുത്തു. മൂന്ന് ദിവസത്തെ പുരസ്കാരദാന ചടങ്ങ് ഞായറാഴ്ചയാണ് അവസാനിക്കുക. ഒന്നാം ദിനമായ IIFA ഉത്സവത്തിൽ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമയിലെ മികച്ച കലാസൃഷ്ടികളാണ് ആദരിക്കപ്പെട്ടത്. തെന്നിന്ത്യൻ താരങ്ങളായ റാണ ദ​ഗ്​ഗുബട്ടിയും തേജ സജ്ജയുമായിരുന്നു അവതാരകർ.

വളരെ വൈകാരികമായ നിമിഷങ്ങൾക്കും വേദി സാക്ഷിയായിരുന്നു. മികച്ച സംവിധായകനുള്ള (തമിഴ്) പുരസ്കാരം പൊന്നിയൻ സെൽവൻ 2-വിന് വേണ്ടി മണിരത്നത്തിനാണ് ലഭിച്ചിരുന്നത്. അവാർഡ് ഏറ്റുവാങ്ങുന്നതിനായി സംവിധായകൻ വേദിയിലെത്തി. നടി ഐശ്വര്യറായി ബച്ചനായിരുന്നു പുരസ്കാരം നൽകിയത്. അവാർഡ് ദാനത്തിന് ശേഷം മണിരത്നത്തിന്റെ കാലുതൊട്ട് വണങ്ങുകയായിരുന്നു നടി. അദ്ദേഹമെന്റെ ​ഗുരുവാണ്. എന്റെ കരിയറിന്റെ തുടക്കം മുതൽ കൂടെ നിന്നിട്ടുള്ള വ്യക്തിയാണ്. മണിരത്നത്തിന്റെ പ്രോജക്ടിന്റെ ഭാ​ഗമാകാൻ കഴിയുക എന്നുള്ളത് മഹാഭാ​ഗ്യമായി കരുതുന്നുവെന്നും ഐശ്വര്യ റായി പറഞ്ഞു. പൊന്നിയിൻ സെൽവനിലെ നന്ദിനി എന്ന കഥാപാത്രം ലഭിച്ചതിൽ അനു​ഗ്രഹീതയാണെന്നും ഈ വിജയം ടീമിനോടൊപ്പം പങ്കിടാൻ ആ​ഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

നന്ദിനി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഐശ്വര്യ റായിക്ക് തന്നെയായിരുന്നു മികച്ച നടിക്കുള്ള (തമിഴ്) പുരസ്കാരം ലഭിച്ചത്. മികച്ച നടനുള്ള (തമിഴ്) പുരസ്കാരം വിക്രമും സ്വന്തമാക്കി. പൊന്നിയിൻ സെൽവനിലെ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയായിരുന്നു വിക്രം അവതരിപ്പിച്ചത്.

പുരസ്കാരങ്ങൾ

മികച്ച ചിത്രം (തമിഴ്): ജെയ്ലർ

മികച്ച നടൻ (തെലുങ്ക്): നാനി (ദസറ)

മികച്ച നടൻ (തമിഴ്): വിക്രം (പൊന്നിയിൻ സെൽവൻ 2)

മികച്ച നടി (തമിഴ്): ഐശ്വര്യ റായി (പൊന്നിയിൻ സെൽവൻ 2)

മികച്ച സംവിധായകൻ (തമിഴ്): മണിരത്നം (പൊന്നിയിൻ സെൽവൻ 2)

മികച്ച സം​ഗീത സംവിധായകൻ (തമിഴ്): എആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 2)

Outstanding Achievement in Indian Cinema: ചിരഞ്ജീവി

Outstanding Contribution to Indian Cinema: പ്രിയദർശൻ

ഇന്ത്യൻ സിനിമയിലെ വുമൺ ഓഫ് ദ ഇയർ: സമാന്ത റൂത്ത് പ്രഭു

മികച്ച നെഗറ്റീവ് റോൾ (തമിഴ്): എസ്ജെ സൂര്യ ( മാർക്ക് ആൻ്റണി )

മികച്ച നെഗറ്റീവ് റോൾ (തെലുങ്ക്): ഷൈൻ ടോം ചാക്കോ ( ദസറ)

മികച്ച നെഗറ്റീവ് റോൾ (മലയാളം): അർജുൻ രാധാകൃഷ്ണൻ ( കണ്ണൂർ സ്ക്വാഡ് )

മികച്ച സഹനടൻ ( തമിഴ്): ജയറാം ( പൊന്നിയിൻ സെൽവൻ: II )

മികച്ച സഹനടി (തമിഴ്): സഹസ്ര ശ്രീ ( ചിത്ത )

ഗോൾഡൻ ലെഗസി അവാർഡ്: നന്ദമുരി ബാലകൃഷ്ണ

Outstanding Excellence in Kannada cinema: റിഷബ് ഷെട്ടി

Tags: aishwarya raimani ratnamIIFA Utsavam 2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies