സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച നായയാണ് സ്വാഗി വൂൾഫ് ഡോഗ്. ഗായിക ടെയ്‌ലർ സ്വിഫറ്റ് മുതൽ ഡിജെ സ്‌നേക്ക് വരെ സ്വാഗിയുടെ മനോഹരമായ ചിത്രങ്ങൾ പങ്കിടുന്നവരും പിന്തുടരുന്നവരുമാണ്. സെലിബ്രിറ്റികൾ പോലും ഫോളോ ചെയ്യുന്ന സെലിബ്രിറ്റി നായ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ ഇടംപിടിക്കുന്നത്. ഇതിനൊരു കാരണവുമുണ്ട്..
സ്വാഗി വൂൾഫ് ഡോഗിന്റെ 1 ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) വിലമതിപ്പുള്ള ചങ്ങല കാണാതായിരിക്കുന്നു. വില കേട്ട് ഞെട്ടിയോ? എങ്കിൽ സംഗതി ശരിയാണ്. കഴിഞ്ഞ ശനിയാഴ്ച ലാസ് വെഗാസിൽ നടന്ന iHeartRadio മ്യൂസിക് ഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ നടക്കുന്നതിനിടെയാണ് സ്വാഗി വൂൾഫ് ഡോഗിന് തന്റെ വിലപിടിപ്പുള്ള ചങ്ങല നഷ്ടപ്പെട്ടത്. കണ്ടെത്തുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നാണ് ഇപ്പോൾ ഉടമയുടെ വാഗ്ദാനം.
View this post on Instagram
നായയുടെ പേര് പതിപ്പിച്ച പെൻഡന്റ് അടങ്ങിയ ഡയമണ്ട് ചെയിനാണ് നഷ്ടപ്പെട്ടത്. നായയ്‌ക്ക് ആഡംബര ജ്വല്ലറിയായ അപ്പോറോയിൽ നിന്ന് നൽകിയ സമ്മാനമായിരുന്നു ഇത്. കണ്ടെത്തുവർക്ക് ഉയർന്ന പ്രതിഫലം നൽകുമെന്ന് സ്വാഗിയുടെ ഉടമ അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ 3 മില്യണും ടിക് ടോക്കിൽ 7 മില്യണിനധികവും ഫോളോവേഴ്‌സുള്ള സെലിബ്രിറ്റി നായയാണ് സ്വാഗി വൂൾഫ് ഡോഗ്.















