ഏഴ് വയസുകാരിയായ മകളെ കത്തിമുനയിൽ നിർത്തി അദ്ധ്യാപികയുടെ സ്വർണം കവർന്നു; നഷ്ടമായത് 4.8 ലക്ഷം വില വരുന്ന മാല; സംഭവം സ്‌കൂൾ വിട്ട് മടങ്ങുമ്പോൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഴ് വയസുകാരിയായ മകളെ കത്തിമുനയിൽ നിർത്തി അദ്ധ്യാപികയുടെ സ്വർണം കവർന്നു; നഷ്ടമായത് 4.8 ലക്ഷം വില വരുന്ന മാല; സംഭവം സ്‌കൂൾ വിട്ട് മടങ്ങുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 02:50 pm IST
FacebookTwitterWhatsAppTelegram

കേളമ്പാക്കം: ഏഴ് വയസുകാരിയായ മകളെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂൾ വിട്ട് മടങ്ങിയ അദ്ധ്യാപികയുടെ സ്വർണം കവർന്നു. തമിഴ്‌നാട്ടിലെ കേളമ്പാക്കത്താണ് സംഭവം. 4.8 ലക്ഷം രൂപ വിലയുളള മാലയാണ് മോഷ്ടാക്കൾ കവർന്നത്.

വെളളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഷക്കീല എന്ന 32 കാരിയായ അദ്ധ്യാപികയാണ് മോഷണത്തിന് ഇരയായതതെന്ന് പൊലീസ് പറഞ്ഞു. ഇവർ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളായ മക്കൾക്കൊപ്പം നടന്നാണ് പതിവായി സ്‌കൂൾ വിട്ടാൽ ഷക്കീല വീട്ടിലേക്ക് പോകുക. വെളളിയാഴ്ച വൈകിട്ട് സ്‌കൂളിന്റെ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതും ബൈക്കിൽ ഹെൽമറ്റ് ധരിച്ച രണ്ട് പേർ പെട്ടന്ന് വന്ന് അടുത്തു വന്ന് നിർത്തി.

ഒരാൾ ഇറങ്ങി മകളെ ബലമായി പിടിച്ചുവച്ചു. കുട്ടിയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയതോടെ പരിഭ്രാന്തയായ അദ്ധ്യാപികയുടെ സമീപത്തേക്ക് മറ്റേ ആൾ എത്തി ആഭരണങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് കഴുത്തിൽ കിടന്ന സ്വർണമാല ബലമായി പൊട്ടിച്ചെടുത്തത്. ഇതിന് ശേഷം ഇയാൾ ബൈക്കിന് സമീപമെത്തിയതോടെ രണ്ടാമത്തെ ആൾ കൂട്ടിയെ സ്വതന്ത്രയാക്കുകയും ചെയ്തു.

ഭയന്ന് പോയതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിച്ചില്ലെന്ന് അദ്ധ്യാപിക പറഞ്ഞു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളും ഇല്ലായിരുന്നു. പരിസരത്തെ കടകളിൽ നിന്നുളള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികൾക്കായി അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് പ്രകാശുമൊത്താണ് കേളമ്പാക്കത്ത് യുവതി താമസിക്കുന്നത്. പടൂരിലെ അപ്പാർട്ട്‌മെന്റിലാണ് കുടുംബമായി ഇവർ താമസിക്കുന്നത്.

Tags: crime newsകേളമ്പാക്കംKelambakkam
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies