ബംഗ്ലാദേശിനെതിരെയുള്ള കാൺപൂർ ടെസ്റ്റിൽ റണ്ണൗട്ടിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് വിരാട് കോലി. ബൗളിംഗ് എൻഡിൽ നിന്ന പന്തുമായുള്ള ആശയകുഴപ്പമാണ് താരത്തെ റണ്ണൗട്ടിന്റെ വക്കിലെത്തിച്ചത്. ഇതാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം.
നോൺ സ്ട്രൈക്കർ എൻഡിൽ നിന്നുള്ള പന്തിന്റെ പെട്ടെന്നുള്ള സിംഗിളാനായുള്ള വിളിയിലാണ് കോലി ക്രീസ് വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ ബൗളർ ഖാലിദിന് അഹമ്മദ് പന്ത് ഓടിയെടുത്ത് സ്റ്റമ്പ് ലക്ഷ്യമാക്കിയതും, പന്ത് കോലിയോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ കോലി പിച്ചിന് പാതിയിലെത്തിയിരുന്നു. എന്നാൽ ഖാലിദിന് ഉന്നം തെറ്റിയത് കോലിക്കായിരുന്നില്ല പന്തിനായിരുന്നു ആശ്വാസമായത്.
ക്രീസിൽ കയറിയതിന് പിന്നാലെ കോലി പന്തിനെ തുറിച്ച് നോക്കുന്നതും കാണാമായിരുന്നു. എന്നാൽ ക്ഷമ പറഞ്ഞെത്തിയ പന്ത് കോലിയെ കെട്ടിപ്പിടിച്ച് താരത്തെ തണുപ്പിക്കുകയായിരുന്നു. കോലി പിന്നീട് ചിരിക്കുന്നതും വീഡിയോയിൽ കണ്ടു. അതേസമയം കോലി 35 പന്തിൽ 47 റൺസ് നേടി.കെ.എൽ രാഹുൽ 43 പന്തിൽ 68 റൺസും സ്വന്തമാക്കി. പന്ത് 9 റൺസുമായി പുറത്തായി. ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസ് എടുത്ത് നിൽക്കെ ആദ്യ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്തു.
A mix-up between Virat Kohli and Rishabh Pant😳#kohli #pant #indvban pic.twitter.com/Oc6KCnjJ2D
— Inspiration Blaze (@blazeinspired) September 30, 2024
KOHLI 🤝 PANT.
– A hug moment after a mis-communication….!!!! pic.twitter.com/8g7aGSq48b
— Johns. (@CricCrazyJohns) September 30, 2024















