അർജുന് 'ജീവൻ' പകർന്ന് നിവ്യ; വിളിച്ച് സന്തോഷം അറിയിച്ച് കുടുംബം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അർജുന് ‘ജീവൻ’ പകർന്ന് നിവ്യ; വിളിച്ച് സന്തോഷം അറിയിച്ച് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 10:59 am IST
FacebookTwitterWhatsAppTelegram

മലയാളികളുടെ മനസിൽ എന്നും തീരാനോവായി മാറുകയാണ് ട്രക്ക് ഡ്രൈവറായ അർജുൻ. ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നും നീണ്ട 72 ദിവസത്തെ തെരച്ചിലിനൊടുവിൽ ലോറിക്കുള്ളിൽ നിന്നും മൃതദേഹം ലഭിച്ചപ്പോഴും അർജുന്റേതാകല്ലെയെന്നും അദ്ദേഹം മടങ്ങി വരണമെന്നും കേരളക്കര ഒന്നടങ്കം പ്രാർത്ഥിച്ചിരുന്നു. ഒടുവിൽ അർജുന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചപ്പോൾ വിദൂര സ്ഥലങ്ങളിൽ നിന്നുപോലും ജനാവലി തടിച്ചുകൂടി.

അവസാനമായി അർജുനെ ജീവനോടെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മലയാളികൾ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹങ്ങൾക്ക് മേയ്‌ക്കപ്പിലൂടെ ജീവൻ പകർന്നിരിക്കുകയാണ് ആളൂർ സ്വദേശിനിയായ നിവ്യ വിനീഷ്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

സമൂഹ മാദ്ധ്യമങ്ങളിൽ വന്ന അഭ്യർത്ഥനകൾ മാനിച്ചാണ് നിവ്യ തന്റെ മുഖത്ത് ചായങ്ങൾ കൊണ്ട് അർജുനെ സൃഷ്ടിച്ചത്. മൂന്ന് മണിക്കൂറോളം എടുത്താണ് നിവ്യ അർജുന്റെ മുഖം വരച്ചത്. പുരികം, താടി, മീശ എന്നിവ വരച്ച് ചേർത്തും മൂക്ക്, കവിൾ എന്നിവിടങ്ങളിൽ മാറ്റം വരുത്തിയുമാണ് നിവ്യ ‘ അർജുൻ’ ആയി മാറിയത്.

വീഡിയോ വൈറലായതോടെ യഥാർത്ഥത്തിൽ അർജുനെ കണ്ടതിന്റെ സന്തോഷത്തിലാണ് ഓരോ മലയാളികളും. വീഡിയോ പ്രചരിച്ചതോടെ അർജുന്റെ കുടുംബവും നിവ്യയെ വിളിച്ച് സന്തോഷം അറിയിച്ചു. ഇതിന് മുൻപും നിവ്യ, മമ്മൂട്ടി, സൂര്യ തുടങ്ങി ഒട്ടനവധി പ്രമുഖരുടെ മുഖം തന്റെ മുഖത്ത് വരച്ച് കയ്യടി നേടിയിട്ടുണ്ട്.

Tags: ARJUNMakeupNivya vinish
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies