നാട്ടിലെ 18-ാമത്തെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇന്ത്യയുടേത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആധികാരിക വിജയത്തോടെയാണ് രോഹിതും സംഘവും കപ്പുയർത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലും ഏകദേശം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം ഇന്നിംഗ്സിനെക്കുറിച്ച് രോഹിത് ശർമ വാചാലനായി. ജതിൻ സപ്രുവിന്റെ യുട്യൂബ് ചാനലിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
രവിശാസ്ത്രിയും വിരാട് കോലിയുമാണ് എനിക്ക് ടെസ്റ്റിൽ രണ്ടാം ജന്മം നൽകിയത്. അവരോടാണ് എനിക്ക് രണ്ടാം ഇന്നിംഗ്സിൽ നന്ദി പറയാനുള്ളതെന്നാം അദ്ദേഹം പറഞ്ഞു.
“കരിയറിലെ രണ്ടാം ഇന്നിംഗ്സിൽ എനിക്ക് നന്ദി പറയാനുള്ളത് രവിശാസ്ത്രിയോടും വിരാട് കോലിയോടുമാണ്. അവരാണ് എനിക്ക് ഓപ്പണിംഗിൽ ബാറ്റ് ചെയ്യാൻ അവസരം നൽകിയത്. ടെസ്റ്റിൽ എന്നെ മുനിരയിൽ ഇറക്കുന്നത് അത്ര എളപ്പമുള്ള തീരുമാനമായിരുന്നില്ല. അവർ എന്നോട് ഒരു പരിശീലന മത്സരം കളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ മത്സരത്തിൽ ആദ്യ പന്തിൽ ഞാൻ പുറത്തായി. അപ്പോഴാണ് എനിക്ക് മറ്റൊരു വഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. ടെസ്റ്റിൽ അതൊരു രണ്ടാം ജന്മമായിരുന്നു. ഈ അവസരം വിട്ടുകളയരുതെന്ന് മനസിലാക്കി. അത് ഒപ്പണിംഗ് ആണെങ്കിലും അഞ്ചാമതോ ആറാമതോ ആണെങ്കിലും” —-രോഹിത് പറഞ്ഞു.
“വ്യക്തമായ മറുപടി അവർക്ക് നൽകി, ഞാൻ എന്റെ സ്വാഭാവിക ഗെയിം കളിക്കും, ക്രീസിൽ തുടരാനുള്ള സമർദ്ദം ബാധിക്കാതെ കളിക്കും. ഫ്രീയായി ബാറ്റ് ചെയ്യും. പന്ത് കൺമുന്നിലുണ്ടെങ്കിൽ അത് ടെസ്റ്റിലെ ആദ്യ പന്തോ അവസാന പന്തോ എന്തായാലും അടിച്ചുപറത്തും. എനിക്ക് വേണ്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവർ നൽകിയിട്ടുണ്ട്.” —-രോഹിത് പറഞ്ഞു.
While @ImRo45 Rohit’s legacy in test cricket is being discussed – Here’s a little story of his comeback into test cricket .. Also a sneak peek into how @RaviShastriOfc and @imVkohli planned India’s ascendancy in tests. pic.twitter.com/LO0jVtqP7O
— Jatin Sapru (@jatinsapru) October 1, 2024
“>