സത്യം പറഞ്ഞാൽ,തള്ള തള്ളുന്നെന്ന് പറയും; പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലെ കുഴിയാന വരെ ഇറങ്ങിവന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മല്ലിക സുകുമാരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സത്യം പറഞ്ഞാൽ,തള്ള തള്ളുന്നെന്ന് പറയും; പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലെ കുഴിയാന വരെ ഇറങ്ങിവന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 07:36 pm IST
Facebook
Twitter
WhatsAppTelegram

കുടം തുറന്ന് ഭൂതത്തെ ഇറക്കിവിട്ടത് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് മല്ലിക സുകുമാരൻ. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലിരുന്ന കുഴിയാന വരെ ഇറങ്ങി വന്നത് പോലെയായി ഇപ്പോഴത്തെ അവസ്ഥയെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുതിർ‌ന്ന നടി.

“18 കൊല്ലം മുമ്പ് സംഭവിച്ചതിനാണ് ഓരോരുത്തർ ഇപ്പോൾ പരാതിയുമായി വന്നിരിക്കുന്നത്. ഇടവഴിയിൽ കൂടി പോയപ്പോൾ‌ തോളത്ത് തട്ടിയെന്ന് പറഞ്ഞൊക്കെയാണ് പലരും കേസ് കൊടുത്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ബസിലുണ്ടാകുന്ന സംഭവങ്ങളിൽ ആരൊക്കെ കേസ് കൊടുക്കണം. ഇതും പറഞ്ഞ് ​ഗതാ​ഗത മന്ത്രിയ്‌ക്ക് പരാതി നൽകാൻ സാധിക്കുമോ.

ഈശ്വരാധീനം കൊണ്ടാണ് നിവിൻ പോളി രക്ഷപ്പെട്ടത്. തക്കതായ തെളിവുകൾ ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു. ചിലതൊക്കെ കള്ളമാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസിലായി തുടങ്ങിയിട്ടുണ്ട്. 20 കൊല്ലം മുമ്പ് സംഭവിച്ചുവെന്ന് പരാതിക്കാർ പറയുന്നു. അതിന് തെളിവുണ്ടോ. കുടുംബവും കുട്ടിയുമായി ജീവിക്കുന്നവർക്കെതിരെയാണ് ആവശ്യമില്ലാത്ത ആരോപണങ്ങൾ വരുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ അന്ന് കേസ് കൊടുക്കണമായിരുന്നു.

അതിജീവിത എന്ന് പറയുന്ന ആ കുട്ടിക്കാണ് ആദ്യം നീതി ലഭിക്കേണ്ടത്.
നിയമവ്യവസ്ഥയോട് എല്ലാ പ്രതീക്ഷയുമുണ്ട്. ഒരു സംഘടനയും ഇവിടെ വന്നിട്ട് കാര്യമില്ല. അതിലും മതമോ, പാർട്ടിയോ ആയിരിക്കും ഉണ്ടാകുന്നത്. നിഷ്പക്ഷമായി നിൽക്കാൻ ഒരു സംഘടനയ്‌ക്കും ഇന്ന് സാധിക്കില്ല”.

ഞാൻ എന്തെങ്കിലും പറഞ്ഞാൽ തള്ളയിരുന്ന് തള്ളുന്നുവെന്നാണ് പലരും പറയുന്നത്. അവരുടെ അക്കൗണ്ട് നോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്. ഇതിന്റെ പിന്നിൽ ജാതിയും മതവും മാത്രമാണ്. അത് തുറന്നുപറയാനും എനിക്ക് ഒരു മടിയുമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Tags: mallika sukumaraninterviewhema committee report
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies