സ്ത്രീകൾ കേരളം വിടുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയെന്ന് നടൻ വിനായകൻ. പുതിയ ചിത്രത്തിന്റെ ഭാഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. അവർ പഠിക്കാനൊന്നുമല്ല, പ്രധാനമായും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നാടുവിടുന്നത്. ഇവിടെ അവർക്ക് രാത്രി 12 മണിക്ക് ഇറങ്ങി നടക്കാനാകുമോ? അപ്പോൾ കഴുകന്മാരെപോലെ വട്ടമിടും കൊറെ മാന്യന്മാർ. രാത്രി 12ന് ആ തോപ്പുംപടി പാലത്തിന് മുകളിൽ കയറിയിരുന്ന് ഷിപ്പിംഗ് ആസ്വദിക്കാൻ പറ്റുമോ, ഇല്ല. ഇവിടെ കൊറെ നേതാക്കളും സമൂഹിക പ്രവർത്തകരും സാംസ്കാരിക നായകരുമുണ്ട്. എന്നിട്ടെന്താ കാര്യം.
സ്ത്രീകളൊക്കെ നടിമാരടക്കം പുറത്തുപോകുമ്പോൾ, ബീച്ചിലൊക്കെ ടു പീസ് ധരിക്കാറുണ്ടല്ലോ. ഇവിടെ വർക്കലയിലോ മറ്റോ അതിന് സാധിക്കുമോ? പക്ഷേ ടു പീസിട്ട് മയാമിയിലും മറ്റുമൊക്കെ നടക്കുമല്ലോ. എന്തുകൊണ്ട് കേരളത്തിൽ നടക്കുന്നില്ല.
അത്രയൊന്നുമായില്ല കേരളത്തിലെ സമൂഹം. വെറും പൊട്ട സമൂഹം. എല്ലാവരുമൊന്നുമല്ല, ചില മാന്യന്മാരുണ്ട് അവര് നിങ്ങളെ വന്ന് ഇങ്ങനോ തോണ്ടിക്കൊണ്ടിരിക്കും. അവര് പുറത്തോട്ട് പോകുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാകും നാടുവിടുന്നത്.ഞാൻ സ്ത്രീവിരുദ്ധനൊന്നുമല്ല. എന്റെ കൂടെയുണ്ടായിരുന്ന ഒരു സ്ത്രീയും എന്നെ വിട്ടുപോയിട്ടില്ല. പുതിയ സ്ത്രീകളെ അടുപ്പിക്കാറില്ല എന്നുള്ളതേയുള്ളു.















