വിവാഹമോചനത്തിന്റെ വിചാരണയ്‌ക്കിടെ ഭാര്യയെ കോടതി മുറിയിൽ നിന്ന് എടുത്തുകൊണ്ട് ഓടി യുവാവ്. ചൈനയിലെ ഒരു കുടുംബ കോടതിയിലാണ് വിചിത്രം സംഭവം. 20 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ചെൻ കോടതിയെ സമീപിച്ചത്. നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ ഭാര്യയെ തോളിലെടുത്ത് ലീ കടന്നുകളഞ്ഞത്.
ഗാർഹിക പീഡനത്തെ തുടർന്നാണ് ഭാര്യ വിവാമോചനത്തിന് അപേക്ഷിച്ചത്. ആദ്യ ഘട്ടത്തിൽ കോടതി അപേക്ഷ നിരസിച്ചു. ഇരുവരും തമ്മിൽ ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ ഭാര്യ വീണ്ടും ഡിവോഴ്സ് ആവശ്യപ്പെടുകയായിരുന്നു.
ഇത്തവണ ഒരു പദ്ധതിയുമായാണ് യുവാവ് എത്തിയത്. നടപടികൾ പുരോഗമിക്കുന്നതിനിടെ ഭാര്യയെ തോളിലെടുത്ത് ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. യുവതി നിലവിളിക്കുന്നുണ്ടായിരുന്നു.
പിന്നാലെയെത്തിയ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി സംഭവത്തിൽ മാപ്പെഴുതി നൽകാൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാനും ആവശ്യപ്പെട്ടു. തന്റെ തെറ്റിന്റെ ഗൗരവവും അതിന്റെ പ്രത്യാഘാതവും മനസിലാക്കുന്നു. ഇനിയൊരിക്കലും അത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നതായും ലി പറഞ്ഞതായി ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. എന്തായാലും ഒടുവിൽ ലീയ്‌ക്ക് അവസാന ചാൻസ് നൽകാൻ ചെൻ തയാറായി. ചൈനയിൽ വിവാഹിതരായ 30 ശതമാനം പേർ ഗാർഹിക പീഡനത്തിനിരയാകുന്നതായും 60-ശതമാനം സത്രീകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.















