പത്തനംതിട്ട: മദ്യലഹരിയിൽ കാറിൽ അഭ്യാസം കാട്ടി വാഹനങ്ങളെ ഇടിച്ച സീരിയൽൽ നടി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) ആണ് പിടിയിലായത്. ഇവർക്കൊപ്പം വെൺപാലവട്ടം സ്വദേശി രാജു(49) എന്നയാളുമുണ്ടായിരുന്നു. കാറിൽ നിന്ന് മദ്യകുപ്പികൾ പൊലീസ് കണ്ടെടുത്തു. ഇന്നലെ വൈകിട്ട് ആറിന് കുളനട ടിബി ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
റോഡിന് വശത്ത് നിർത്തിയിട്ടിരുന്ന കാറിലും അടൂരിലേക്ക് പോവുകയായിരുന്ന മിനി ലോറിയിലുമാണ് നടിയുടെ കാർ ഇടിച്ചുകയറിയത്.വൈദ്യപരിശോധനയിൽ നടി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം എം.സി റോഡിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പൊലീസ് എത്തിയാണ് ഗതാഗതം സുഗമമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. നടിയുടെ സ്വിഫ്റ്റ് ഡിസയർ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.