പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാരിന് കീഴിൽ ജോലി. കേരളത്തിലെ നബാർഡ് ബാങ്കുകളിൽ 108 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഓഫീസ് അറ്റൻഡർ തസ്തികയിലേക്കാണ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 21 വരെ അപേക്ഷിക്കാം.
പ്രതിമാസം 35,000 രൂപ വരെ ശമ്പളമായി ലഭിക്കും. 18-നും 30-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. പിന്നാക്ക വിഭാഗത്തിൽ പെട്ടവരും സ്ത്രീകളും 50 രൂപയും മറ്റുള്ളവർ 450 രൂപയും അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്‌ക്കുമായി www.nabard.org സന്ദർശിക്കുക.