മുല്ലപ്പെരിയാറിലെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ബോട്ട് വാങ്ങി സംസ്ഥാന സർക്കാർ. 39.50 ലക്ഷം രൂപ ചെലവിട്ട് 14 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ടാണ് വാങ്ങിയിരിക്കുന്നത്.
ആഭ്യന്തര വകുപ്പാണ് ‘രക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് വാങ്ങിയത്. 20 മിനിറ്റ് കൊണ്ട് ബോട്ടിന് തേക്കടിയിൽ നിന്ന് അണക്കെട്ടിലെത്തും. തേക്കടിയിൽ പൊലീസ് സേനയ്‌ക്ക് രണ്ട് ബോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിലൊരെണ്ണം 20 പേർക്ക് സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടും കാലപ്പഴക്കം സംഭവിച്ചതാണ്. ഇതിനെ തുടർന്നാണ് പുതിയ ബോട്ട് സർക്കാർ വാങ്ങിയത്.