അന്തസായി നേരിട്ടു; "ചില CPM നേതാക്കളെ പോലെ നെഞ്ചുവേദന നടിച്ച് സുരേന്ദ്രൻ ഒളിച്ചോടിയിട്ടില്ല": സന്ദീപ് വാര്യർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്തസായി നേരിട്ടു; “ചില CPM നേതാക്കളെ പോലെ നെഞ്ചുവേദന നടിച്ച് സുരേന്ദ്രൻ ഒളിച്ചോടിയിട്ടില്ല”: സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 10:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോഴ ആരോപണക്കേസിനെ സത്യസന്ധമായി നേരിട്ടയാളാണ് കെ. സുരേന്ദ്രനെന്നും സിപിഎം നേതാക്കളെ പോലെ നെഞ്ചുവേദന അഭിനയിച്ച് ഒളിച്ചോടിയിട്ടില്ലെന്നും ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. മഞ്ചേശ്വരം കോഴ ആരോപണക്കേസിൽ കെ. സുരേന്ദ്രൻ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തയതിന്റെ പശ്ചാത്തലത്തിൽ നടത്തിയ ജനംടിവി ചർച്ചയിലായിരുന്നു സന്ദീപ് വാര്യറുടെ പരാമർശം. ചർച്ചയിൽ പങ്കെടുത്ത ഇടതു സഹയാത്രികനും കോൺ​ഗ്രസ് പ്രതിനിധിയും ഉന്നയിച്ച ആരോപണങ്ങളെ അദ്ദേഹം ശക്തമായി എതിർത്തു.

സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ വേട്ടായാടാനും ബിജെപിയെ വേട്ടയാടാനും സ്ഥിരമായി ഉപയോ​ഗിച്ചിരുന്ന ഒന്നാണ് മഞ്ചേശ്വരം കോഴക്കേസ്. ഇന്നത് പരാജയപ്പെട്ടപ്പോൾ പ്രോസിക്യൂഷൻ മോശമായിരുന്നുവെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. അ​ങ്ങനെയെങ്കിൽ, മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വ്യക്തിയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി രമേശൻ. പ്രോസിക്യൂഷൻ വീക്ക് ആണെന്ന് യുഡിഎഫിന് അഭിപ്രായമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവിടെ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി കേസിൽ കക്ഷി ചേരാതിരുന്നത്. കേസിൽ യുഡിഎഫിന് കക്ഷി ചേരാമായിരുന്നു, പരാതി കൊടുക്കാമായിരുന്നു. അവിടെ ജനാധിപത്യപരമല്ലാത്ത രീതിയിൽ എന്തെങ്കിലും സംഭവിച്ചുവെന്ന ആക്ഷേപം യുഡിഎഫിന് നേരത്തെ ഉണ്ടായിരുന്നില്ല. പരാതി എൽ‍ഡിഎഫിനായിരുന്നു. എന്നാലിപ്പോൾ കേസൊക്കെ കഴിഞ്ഞ സമയത്ത്, ചാനൽ മുറിയിൽ വന്നിരുന്ന് ചർച്ചയ്‌ക്കിടെ പറയുകയാണ്, പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന്. അതിൽ എന്ത് അർത്ഥമാണുള്ളത്. എന്തുകൊണ്ട് യുഡിഎഫ് കക്ഷി ചേർന്നില്ല?

കാസർകോടും മഞ്ചേശ്വരത്തും ബിജെപി വിജയിക്കുന്നത് തടയുന്നതിന് വേണ്ടി കാലങ്ങളായി എൽഡിഎഫും യുഡിഎഫുമാണ് ജനാധിപത്യ വിരുദ്ധമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത്. അവിടുത്തെ സിപിഎം ജില്ലാ സെക്രട്ടറി തന്നെ ഇക്കാര്യം നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. ബിജെപി ജയിക്കാതിരിക്കാൻ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വോട്ട് കൈമാറ്റം ചെയ്യാറുണ്ട്. ബിജെപി ജയിക്കാതിരിക്കാൻ മാരാർജിയുടെ കാലം മുതൽ എൽഡിഎഫും യുഡിഎഫും വോട്ട് ട്രാൻസ്ഫർ ചെയ്യുന്നുണ്ട്. ഇരുകൂട്ടരും പരസ്പരം വോട്ട് കൊടുക്കുന്നത് അവിടെ സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു.

കേരളത്തിന് പുറത്ത് പരസ്യമായി ഒന്നിക്കുകയും കേരളത്തിൽ രഹസ്യമായി ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എൽഡിഎഫും യുഡിഎഫും. ഇപ്പോൾ ബിജെപി കേസ് ജയിച്ചത് ഇടത് സർക്കാരിന്റെ സഹായം കിട്ടിയതുകൊണ്ടാണെന്ന് യുഡിഎഫ് ആരോപിക്കുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത്. ഇന്ത്യയിൽ ഒരു കേസിനെ നിയമപരമായി നേരിടാൻ ഒരു പൗരന് എന്തെല്ലാം അവസരമുണ്ടോ അത് ഉപയോ​ഗിച്ചാണ് കെ. സുരേന്ദ്രൻ കേസ് നടത്തിയതും ഒടുവിൽ കുറ്റവിമുക്തനായതും. ഇവിടെ സിപിഎമ്മിന്റെ നേതാക്കൾക്ക് നേരെ കേസ് വരുന്ന സമയത്ത് നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയിൽ കിടക്കുന്നത് പോലെയുള്ള പരിപാടികൾക്ക് സുരേന്ദ്രൻ നിന്നിട്ടില്ലെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്. – സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.

Tags: BJPK SurendranSandeep Variersandeep g varier
Share
Tweet
SendShare

More News from this section

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Latest News

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies