ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം; നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പസേവാസമാജം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രം; നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പസേവാസമാജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം ദർശനമെന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അയ്യപ്പസേവാസമാജം. നെയ്യഭിഷേകം നടത്തുന്നതിന് പകരം ഭക്തർ കൊണ്ടുവരുന്ന നെയ് വാങ്ങി പകരം നെയ് നൽകാനുള്ള തീരുമാനവും അപലപനീയമാണെന്ന് അയ്യപ്പസേവാസമാജം വ്യക്തമാക്കി.

വെർച്ചൽ ക്യൂ വഴി മാത്രമുള്ള ദർശനം ഭക്തരുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. തീർത്ഥാടകർക്ക് ഇൻഷുറൻസ് എന്ന പേരിൽ പത്തുരൂപ വീതം ഈടാക്കാനുള്ള തീരുമാനവും പിൻവലിക്കണമെന്നും ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

തീരുമാനങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യത്തുടനീളം അയ്യപ്പഭക്തരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിലേക്കും നിയമ നടപടികളിലേക്കും കടക്കും. ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു, ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ, സ്വാമി അയ്യപ്പദാസ്, അരവിന്ദാക്ഷൻ, മുരളി കോളങ്ങാട്, വി.കെ വിശ്വനാഥൻ, കെ. കൃഷ്ണൻകുട്ടി മുതലായവർ സംസാരിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ ഒരു ദിവസം പരമാവധി 80,000 പേരെ ദർശനത്തിന് അനുവദിച്ചാൽ മതിയെന്ന് തീരുമാനിച്ചത്. ഇത്തവണ ഓൺലൈൻ ബുക്കിങ്ങ് മാത്രം മതിയെന്നും ഈ യോഗത്തിലാണ് തീരുമാനിച്ചത്. സ്‌പോട്ട് ബുക്കിംഗ് ഉൾപ്പെടെയുളള സൗകര്യങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന് ഭക്തർ ആവശ്യപ്പെടുന്നുണ്ട്. ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Tags: ശബരിമലഅയ്യപ്പസേവാസമാജംഅയ്യപ്പഭക്തർ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies